Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഡ്സ് - സ്പെഷൽ...

ബഡ്സ് - സ്പെഷൽ സ്കൂളിനുള്ള ഫണ്ട് നൽകാൻ ഡി.ഡിയുടെ നിർദേശം

text_fields
bookmark_border
ചേളന്നൂർ: പഞ്ചായത്ത് ബഡ്സ് - സ്പെഷൽ സ്കൂളിനു കഴിഞ്ഞ സാമ്പത്തിക വർഷം വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഉടനെ സ്കൂളിനു നൽകണമെന്ന് വിദ്യാഭ്യാസ ഡയറക്ടർ വി.പി. മിനി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. അധ്യാപികക്കും ഹെൽപർക്കും നിയമാനുസൃതം ശമ്പളമായി ലഭിക്കേണ്ട തുകയാണ് നൽകാതിരിക്കുന്ന​തെന്ന്​ വിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധനയിൽ ബോധ്യപ്പെട്ടു. 7.86 ലക്ഷം രൂപയാണ് സ്കൂളിന് അനുവദിച്ചത്. തുക പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിൽ കിടക്കുകയാണ്. കോവിഡിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അവധിയിലാണ്. അസി. സെക്രട്ടറിക്കാണ് ചുമതല. ഫണ്ട് നൽകാതെ കാലതാമസം വരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു. ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഡി.ഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയത്​. പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിനു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഫണ്ട് ഈ സാമ്പത്തിക വർഷം തന്നെ ചെലവഴിക്കുമെന്ന സർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം പഞ്ചായത്തിൽനിന്ന് നൽകി. ഇതുസംബന്ധിച്ച സാക്ഷ്യപത്രം പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീറിൽനിന്ന് അധ്യാപിക ഇ.കെ. സിനു ഏറ്റുവാങ്ങി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story