Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:46 AM IST Updated On
date_range 10 Feb 2022 5:46 AM ISTപരീക്ഷണങ്ങളിൽ വിജയം കൊയ്ത് ഒ.കെ. സുരേഷ്
text_fieldsbookmark_border
താമരശ്ശേരി: സമ്മിശ്ര ജൈവ കൃഷിയിലൂടെയും വ്യത്യസ്ത കൃഷി പരീക്ഷണങ്ങളിലൂടെയും വിജയഗാഥ രചിക്കുകയാണ് താമരശ്ശേരി ചെമ്പ്ര ഒരുപനക്കുന്നുമ്മൽ ഒ.കെ. സുരേഷ്. പാട്ടത്തിനെടുത്ത ഒന്നരയേക്കർ ഭൂമിയിലും സ്വന്തമായുള്ള അര ഏക്കർ സ്ഥലത്തുമാണ് ജൈവകൃഷിയിൽ നൂറുമേനി വിളയിക്കുന്നത്. ഒരുതടത്തിൽ തന്നെ നാല് വാഴക്കന്നുകൾ നട്ട് ഒരേ സമയം നാലും വിളയിപ്പിച്ചെടുക്കുന്ന രീതി പരീക്ഷിച്ച് വിജയിച്ചത് കൃഷി ലാഭകരമാക്കാൻ ഏറെ സഹായിച്ചെന്ന് സുരേഷ് പറയുന്നു. നാടൻ വാഴകളും ക്വിന്റൽ, പല്ലവി, കദളി, റോബസ്റ്റ, ആമ്പക്കൻ തുടങ്ങിയ അത്യുൽപാദന ശേഷിയുള്ള വാഴകളും സമൃദ്ധമായി വിളയുന്നു. കൂടാതെ കപ്പ, ഇഞ്ചി, ചേമ്പ്, ചേന, മഞ്ഞൾ, കൂർക്ക, മധുരക്കിഴങ്ങ് തുടങ്ങിയവയും പച്ചമുളക്, പപ്പായ, പയർ,കയ്പ, ചീര തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമെ, വിത്തുൽപാദനത്തിലും നേട്ടം കൊയ്യുകയാണ് നിർമാണ തൊഴിലാളിയായ സുരേഷ്. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യവും കൃഷിക്കുപിന്നിലുണ്ടെന്ന് സുരേഷ് പറയുന്നു. ഭാര്യ സതിയും വിദ്യാർഥികളായ മക്കളുമാണ് കൃഷിയിൽ സുരേഷിന്റെ സഹായികൾ. അടുക്കളത്തോട്ടമടക്കം വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹനത്തിന് നാട്ടുകാർക്ക് എല്ലാ പിന്തുണയും നൽകാൻ സുരേഷ് തയാറാണ്. സ്വന്തം ആവശ്യത്തിനും വിപണനത്തിനും പച്ചക്കറി ലഭിക്കുന്നുണ്ട്. ജൈവ കൃഷിയിലെ നൂറുമേനിക്ക് കാർഷിക മേഖലയിൽ നിന്നുള്ള അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. . ക്യാപ് ഒറ്റത്തടത്തിൽ തന്നെ 4 വാഴ വെച്ചുള്ള തന്റെ കൃഷിയിടത്തിൽ ഒ.കെ. സുരേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story