Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാനപാത നവീകരണം:...

സംസ്ഥാനപാത നവീകരണം: അഗസ്ത്യൻമുഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു

text_fields
bookmark_border
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി ഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു. മിനി സിവിൽ സ്റ്റേഷന് മുൻവശത്തെ ബസ് വെയ്റ്റിങ് ഷെഡ് നിർമാണം, ടേക്ക് എ ബ്രേക്ക് പദ്ധതി, അഗസ്ത്യൻമുഴിയിലെ ആൽമരം, സെന്റ് ജോസഫ് ആശുപത്രിക്ക് മുൻവശത്തെ വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായതായി സ്ഥലം സന്ദർശിച്ച നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. മിനി സിവിൽ സ്റ്റേഷന് സമീപം ബസ് വെയ്റ്റിങ് ഷെഡ് സൗകര്യപ്രദമായ രീതിയിൽ നിർമിക്കും. ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന് പിറകുവശത്തായി ഓവുചാൽ നിർമിക്കും. അങ്ങാടിയിലെ ആൽമരം മുറിക്കാതെ നിലനിർത്തും. സൻെറ് ജോസഫ് ആശുപത്രിക്ക് സമീപത്തെ ഇടറോഡുകളിലൂടെ വരുന്ന വെള്ളം ഓവുചാലിലെത്തിക്കാൻ സംവിധാനമൊരുക്കുമെന്നും ചെയർമാൻ പറഞ്ഞു. കൗൺസിലർ പി. ജോഷില, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story