Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:43 AM IST Updated On
date_range 10 Feb 2022 5:43 AM ISTഹിജാബ് വിവാദം മതേതര ഇന്ത്യക്ക് അപമാനം -എം.എസ്.എം
text_fieldsbookmark_border
കോഴിക്കോട്: ഹിജാബിന്‍റെ പേരിലുള്ള വിവാദങ്ങൾ മതേതര ഇന്ത്യക്ക് അപമാനമാണെന്ന് എം.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് സംഗമം അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളെയും മതചിഹ്നങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംസ്കൃതിയാണ് രാജ്യത്തിന്റേത്. രാജ്യത്തിന്‍റെ യശസ്സ് കുടികൊള്ളുന്നത് ജനാധിപത്യ- മതേതരത്വ നിലപാടിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ പോലും ഹനിക്കപ്പെടുന്ന സമകാലിക സാഹചര്യം അതിഗുരുതരമാണെന്ന് എം.എസ്.എം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാൻ അധ്യക്ഷത വഹിച്ചു. അമീന്‍ അസ്ലഹ്, അലി അസ്ഹർ, നവാസ് സ്വലാഹി, ഇത്തിഹാദ് സലഫി, അലി ഫർഹാൻ, ഷിബിലി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story