Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ മുൻഗണന അപേക്ഷയും...

റേഷൻ മുൻഗണന അപേക്ഷയും ഓൺലൈനാവുന്നു

text_fields
bookmark_border
പി.​എ.​എം ബ​ഷീ​ർ തൃ​ശൂ​ർ: റേ​ഷ​ൻ ഗു​ണ​ഭോ​കൃ​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​നു​ള്ള അ​പേ​ക്ഷ​യും ഓ​ൺ​ലൈ​നി​ലാ​വു​ന്നു. നി​ല​വി​ൽ വെ​ള്ള​ക്ക​ട​ലാ​സി​ൽ ന​ൽ​കു​ന്ന അ​പേ​ക്ഷ​യാ​ണ്​ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ ഓ​ൺ​ലൈ​നി​ലേ​ക്ക്​ ചു​വ​ടു​മാ​റു​ന്ന​ത്. പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.civilsupplieskerala.comൽ ​ഇ​തി​നാ​യി പ്ര​​ത്യേ​ക മെ​ഡ്യൂ​ൾ ഒ​രു​ക്ക​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വെ​ബ്​​സൈ​റ്റി​ൽ സി​റ്റി​സ​ൺ, അ​ക്ഷ​യ ലോ​ഗി​നു​ക​ളി​ൽ ക​യ​റി വ്യ​ക്തി​ക​ൾ​ക്ക്​ സ്വ​ന്ത​മാ​യും അ​ക്ഷ​യ​ക​ളി​ലൂ​ടെ പ​ണം ന​ൽ​കി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലെ റേ​ഷ​ൻ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ. ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ലും പേ​രി​ല്ലാ​ത്ത കു​ടും​ബം പു​തി​യ കാ​ർ​ഡെ​ടു​ക്കു​മ്പോ​ൾ സാ​മ്പ​ത്തി​ക ഭേ​ദ​മ​ന്യേ വെ​ള്ള കാ​ർ​ഡാ​ണ് (പൊ​തു) ല​ഭി​ക്കു​ക. ശേ​ഷം മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​ന്​ അ​പേ​ക്ഷ ന​ൽ​കു​ക​യാ​ണ്​ വേ​ണ്ട​ത്. എ​ന്നാ​ൽ, താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന്​ പു​റ​മേ മ​ന്ത്രി​ക്കും എം.​എ​ൽ.​എ​ക്കും ജി​ല്ല ക​ല​ക്​​ട​ർ​ക്കും അ​ട​ക്കം അ​പേ​ക്ഷ ന​ൽ​കു​ക​യാ​ണ്​ ജ​നം. ഒ​രാ​ൾ ത​ന്നെ നാ​ലു അ​പേ​ക്ഷ​ക​ൾ​ ചു​രു​ങ്ങി​യ​ത്​ ന​ൽ​കു​ന്നു​ണ്ട്​. ഇ​ത്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്. റേ​ഷ​ൻ കാ​ർ​ഡി​നു​ള്ള​ത​ട​ക്കം വി​വി​ധ അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക്​ നേ​ര​ത്തേ ത​ന്നെ മാ​റ്റി​യി​ട്ടു​ണ്ട്. വി​വി​ധ ക്ലേ​ശ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ആ​യി​രം ച​തു​ര​ശ്ര അ​ട​യി​ൽ കു​റ​ഞ്ഞ വീ​ട്, 25000 രൂ​പ​യി​ൽ താ​ഴെ മാ​സ​വ​രു​മാ​നം, നാ​ലു​ച​ക്ര വാ​ഹ​ന​മി​ല്ലാ​ത്ത​വ​ർ, ഒ​രു ഏ​ക്ക​റി​ൽ താ​ഴെ ഭൂ​മി​യു​ള്ള​വ​ർ, പ​ട്ടി​ക ജാ​തി​ക്കാ​ർ, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ, കൂ​ലി​വേ​ല​ക്കാ​ർ, നി​രാ​ലം​ബ​യാ​യ വി​ധ​വ, നി​രാ​ലം​ബ​രാ​യ വ​യോ​ധി​ക​ർ, മാ​ന​സി​ക​രോ​ഗി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും മാ​റാ​രോ​ഗി​ക​ളു​മു​ള്ള കു​ടും​ബം എ​ന്നി​ങ്ങ​നെ​യാ​ണ്​ ക്ലേ​ശ​ഘ​ട​ക​ങ്ങ​ൾ. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മ്പോ​ൾ ക്ലേ​ശ​ഘ​ട​ക​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ റേ​ഷ​നി​ങ്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​ർ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തി ക്ലേ​ശ​മാ​ർ​ക്ക്​ രേ​ഖ​​​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ മാ​ർ​ക്ക്​ ല​ഭി​ച്ച​വ​ർ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കും. നി​ല​വി​ലു​ള്ള 92,08,497 കാ​ർ​ഡു​ക​ളി​ൽ 5,92,268 അ​ന്ത്യോ​ദ​യ​യും 33,74,466 മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ നേ​ര​ത്തെ ഇ​ടം​പി​ടി​ച്ച ര​ണ്ട​ര ല​ക്ഷ​ത്തോ​ളം അ​ന​ർ​ഹ​രെ പു​റ​ത്താ​ക്കി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story