Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹകരണ ബാങ്ക്...

സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി; വായ്പ പലിശ കുറച്ചു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തി​നു മു​ക​ളി​ലു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ ആ​റ​ര ശ​ത​മാ​ന​ത്തി​ല്‍നി​ന്ന്​ ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തി. 15 ദി​വ​സം മു​ത​ല്‍ 45 ദി​വ​സം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് അ​ഞ്ചു ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തി. നേ​ര​ത്തേ ഇ​ത് 4.75 ശ​ത​മാ​ന​മാ​യി​രു​ന്നു. മൂ​ന്നു മാ​സം (46 ദി​വ​സം മു​ത​ല്‍ 90 ദി​വ​സം വ​രെ) വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 5.25 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന്​ അ​ഞ്ച​ര ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ര്‍ത്തി. ആ​റു മാ​സം (91 ദി​വ​സം മു​ത​ല്‍ 180 ദി​വ​സം വ​രെ) വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ആ​റു ശ​ത​മാ​ന​മാ​യി​രി​ക്കും ഇ​നി മു​ത​ല്‍ പ​ലി​ശ. ഒ​രു വ​ര്‍ഷം (181-364 ദി​വ​സം) വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 6.25 ശ​ത​മാ​ന​മാ​യും ഒ​രു വ​ര്‍ഷ​ത്തി​നു മു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ഏ​ഴു ശ​ത​മാ​ന​മാ​യും പ​ലി​ശ പു​തു​ക്കി നി​ശ്ച​യി​ച്ചു. വി​വി​ധ വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കി​ല്‍ അ​ര ശ​ത​മാ​നം വ​രെ കു​റ​വു​വ​രു​ത്തി. വാ​യ്പ​ക​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ചാ​യി​രി​ക്കും പ​ലി​ശ നി​ര്‍ണ​യി​ക്കു​ക. 2021 ജ​നു​വ​രി​യി​ലും നി​ക്ഷേ​പ, വാ​യ്പാ പ​ലി​ശ നി​ര​ക്കു​ക​ള്‍ പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. പ​ലി​ശ നി​ര്‍ണ​യ സ​മി​തി ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ‍ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പ​ലി​ശ നി​ര​ക്കു​ക​ള്‍ പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക കാ​ര്‍ഷി​ക വാ​യ്പാ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കാ​ണ് നി​ശ്ച​യി​ച്ച​ത്. സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, അ​ര്‍ബ​ന്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, റീ​ജ​ന​ല്‍ റൂ​റ​ല്‍ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക​ള്‍, എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്കാ​ണ് പു​തു​ക്കി​യ പ​ലി​ശ നി​ര​ക്ക് ബാ​ധ​കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story