Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോള്‍ഡ് പാലസ് ജ്വല്ലറി...

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: രണ്ടു പ്രതികള്‍കൂടി കീഴടങ്ങി

text_fields
bookmark_border
പയ്യോളി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളിയിൽ രണ്ടു പേര്‍കൂടി പൊലീസിന് കീഴടങ്ങി. വടയം സ്വദേശികളായ കക്കട്ടില്‍ ഷബീര്‍ (36), തേവര്‍കണ്ടിയില്‍ സാലിം അലി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാലും അഞ്ചും പ്രതികളായ ഇവര്‍ അഞ്ചു മാസമായി ഒളിവിലായിരുന്നു. പ്രതികൾ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടരന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഒന്നും രണ്ടും പ്രതികളായ കുറ്റ്യാടി സ്വദേശികളായ വി.പി. സാബിര്‍, പി. സബീല്‍ തൊടുവയില്‍, മൂന്നാം പ്രതി തിക്കോടി സ്വദേശി മൊയ്തീൻ ഹാജി എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഇനിയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. 2021 ആഗസ്റ്റ് 27നാണ് ജ്വല്ലറിയുടെ പയ്യോളി, കുറ്റ്യാടി, കല്ലാച്ചി ശാഖകൾ പൂട്ടി ഉടമകൾ മുങ്ങിയത്. തുടർന്ന് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നിക്ഷേപമായി ജ്വല്ലറിയിൽ നൽകിയ പണവും സ്വർണവുമാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. പയ്യോളി ശാഖയിൽനിന്നു മാത്രം അറുപതിലധികം പരാതികളിലായി രണ്ടു കോടിയിലധികം നഷ്ടമായിട്ടുണ്ട്. നിക്ഷേപകരുടെ നഷ്ടപ്പെട്ട മുഴുവൻ പണവും സ്വർണവും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മേഖലയിലെ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഉടമകളുടെ വീട്ടുപടിക്കൽ അനിശ്ചിതകാല സമരത്തിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതികൾ നിക്ഷേപകരുമായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story