Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് നിർമ്മാണത്തിൽ...

റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് പരാതി.

text_fields
bookmark_border
റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് പരാതി.
cancel
റോഡ് നിർമാണത്തിൽ അശാസ്ത്രീയതയെന്ന് പരാതി വടകര: മണിയൂർ പഞ്ചായത്തിലെ പുന്നോളിമുക്ക് എളമ്പിലാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി അശാസ്ത്രീയമെന്ന് പരാതി. നിലവിലുള്ള നാല് ഓവുചാലുകൾ ഭാഗികമായി മണ്ണിടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കയാണ്. മഴക്കാലമായാൽ റോഡ് കര കവിഞ്ഞ് മറ്റു ഭാഗത്തേക്ക് ഒഴുകുന്ന അവസ്ഥയായിരുന്നു. നിലവിൽ റോഡ് വീണ്ടും ഉയർത്തിയാണ് പണി നടക്കുന്നത്. നിലവിലുള്ള ഓവുചാലുകൾ വീതികൂട്ടി പുനരുദ്ധാരണ പ്രവൃത്തി നടത്താതെ റോഡുപണി നടത്തിയാൽ മഴക്കാലത്ത് റോഡിന്റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിയും വരും. കഴിഞ്ഞ പ്രളയകാലത്ത് പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. റോഡ് പരിഷ്കരണ പ്രവൃത്തിയിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്ന് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും റവന്യൂ മന്ത്രി കെ. രാജനും ഇതുസംബന്ധിച്ച് പരാതി നൽകി. യോഗത്തിൽ സലാം അമ്മിണിക്കണ്ടി അധ്യക്ഷത വഹിച്ചു. സി.എം. വിജയൻ, അഷറഫ് കളരിക്കൽ, ബാബു അമ്പിടാട്ടിൽ, സുനി അമ്പിടാട്ടിൽ, രാജീവൻ പാറോൽ, ബാബു വെള്ളപ്പാട്ടുമീത്തൽ, കരീം കളരിക്കൽ എന്നിവർ സംസാരിച്ചു. ചിത്രം മണ്ണുനിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട ഓവുചാൽ saji 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story