Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിത്രരചനയിൽ ലോക...

ചിത്രരചനയിൽ ലോക റെക്കോഡ് നേടി ഫസ്ന

text_fields
bookmark_border
ചിത്രരചനയിൽ  ലോക റെക്കോഡ് നേടി ഫസ്ന
cancel
ഫറോക്ക്: ചിത്രരചനയിൽ എ.പി.ജെ. അബ്ദുൽ കലാം വേൾഡ് റെക്കോഡ് നേടിയ ഫറോക്ക് പുറ്റേക്കാട് സൈഫുദ്ദീൻ മൻസിലിൽ എ.കെ. ഫസ്ന ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ 22 വകുപ്പുകൾ, ഇംഗ്ലീഷ് വലിയക്ഷരങ്ങൾ ഉപയോഗിച്ച് ബി.ആർ. അംബേദ്കറുടെ ചിത്രം രചിച്ചാണ് റെക്കോഡിൽ ഇടം നേടിയത്. 11 മിനിട്ടും 16 സെക്കൻഡും ഉപയോഗിച്ചാണ് 41 സെ.മീറ്റർ നീളവും 30 സെ.മീറ്റർ വീതിയുള്ള ചിത്രം രചിച്ചത്. ഒരുവർഷക്കാലത്തെ പരിശ്രമവും പരിശീലനവും കൊണ്ടാണ് ഈ വിജയം നേടിയതെന്ന് ഫസ്ന പറഞ്ഞു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് , ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്, വജ്ര വേൾഡ് റെക്കോഡ് എന്നിവയുടെ മത്സരങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. അവയിലും വിജയിച്ചതായി അറിയിപ്പു കിട്ടിയിട്ടുണ്ടെന്നും സർട്ടിഫിക്കറ്റുകൾ ഉടനെ ലഭിക്കുമെന്നും ഫസ്ന പറഞ്ഞു. ഡ്രൈവറായ സിദ്ദീഖാണ് ഭർത്താവ്. മുഹമ്മദു സയാൻ, ഷസ ഫാത്തിമ എന്നിവർ മക്കളാണ്. അനുമോദിച്ചു ഫറോക്ക്: ചിത്രരചനയിൽ എ.പി.ജെ. അബ്ദുൽ കലാം വേൾഡ് റെക്കോഡ് നേടിയ ഫറോക്ക് പുറ്റേക്കാട് സൈഫുദ്ദീൻ മൻസിലിൽ എ.കെ. ഫസ്ന എന്ന വീട്ടമ്മയെ യുവകലാസാഹിതി ഫറോക്ക് മേഖല കമ്മിറ്റി അനുമോദിച്ചു. ഫസ്നയുടെ വീടങ്കണത്തിൽ നടന്ന അനുമോദനത്തിൽ എം.എ. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഷറഫ് കുരുവട്ടൂർ ഉപഹാരം നൽകി. ഡോ. ശരത് മണ്ണൂർ, വിജയകുമാർ പൂതേരി, ജയശങ്കർ കിളിയൻകണ്ടി, കെ അച്യുതൻ, ഷീന മാണിക്കോത്ത്, തിലകൻ ഫറോക്ക് എന്നിവർ സംസാരിച്ചു. പടം. ചിത്രരചനയിൽ എ.പി.ജെ. അബ്ദുൽ കലാം വേൾഡ് റെക്കോഡ് നേടിയ എ.കെ. ഫസ്നക്ക് യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻറ് അഷറഫ് കുരുവട്ടൂർ ഉപഹാരം നൽകുന്നു filenameClfrk 241
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story