Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:45 AM IST Updated On
date_range 3 Feb 2022 5:45 AM IST'സാന്ത്വനമേകാൻ കൈകോർക്കാം' ജനകീയ ഫണ്ട് സമാഹരണയജ്ഞം
text_fieldsbookmark_border
ഫറോക്ക്: ബേപ്പൂർ മണ്ഡലം ഡെവലപ്മൻെറ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് ആൻഡ് മെഡിക്കൽ സൻെറർ 'സാന്ത്വനമേകാൻ കൈകോർക്കാം' ആറാം ഘട്ടം ജനകീയ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളുടെയും സംയുക്താഭിമുഖ്യത്തിൽ ഫറോക്ക് ടൗണിൽ കവർ സ്ഥാപിച്ചു. കണ്ണാംപുറത്ത് നാരായണന് കവർ നൽകി അഞ്ചാം ഡിവിഷൻ കൗൺസിലർ കെ.ടി.എ. മജീദ് ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ കെ. കമറു ലൈല, എം. മമ്മുണി, കെ.വി. ഫിറോസ്, സി. ഷിജു, പ്രകാശ് കറുത്തേടത്ത്, എൻ. പ്രശാന്ത് കുമാർ, എ. അനൂപ്, അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകി. ടൗണിലെ മുഴുവൻ കടകളിലും കവർ സ്ഥാപിച്ചു. ഫെബ്രുവരി അഞ്ചിന് കവർ തിരിച്ചെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story