Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നികള്‍ കൃഷി...

കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍

text_fields
bookmark_border
കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു; കര്‍ഷകര്‍ ആശങ്കയില്‍
cancel
അത്തോളി: കണ്ണിപ്പൊയില്‍ തെക്കയില്‍താഴെ വയലില്‍ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതു മൂലം കർഷകർ ദുരിതത്തിൽ. വാഴ, തെങ്ങിന്‍തൈകള്‍, കപ്പ തുടങ്ങി എല്ലാവിധ കാര്‍ഷികവിളകളും പന്നികൾ നശിപ്പിക്കുകയാണ്. തെക്കയില്‍ പ്രശാന്തന്‍, പൊയിലില്‍ സുഗതന്‍, കുണ്ടുങ്ങര വേലായുധന്‍, ഇടശ്ശേരിപൊയില്‍ നാരായണന്‍ നായര്‍, ഇടശ്ശേരിപൊയില്‍ മുരളി, ചാലില്‍ ബാബു, തിരുവോതുകണ്ടി രാജന്‍ നായര്‍ തുടങ്ങിയ കര്‍ഷകരുടെ വിവിധ വിളകൾ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നശിപ്പിച്ചു. വാഴ, തെങ്ങിന്‍തൈകള്‍ എന്നിവയുടെ അടിഭാഗം തുരന്നെടുക്കുകയാണ് ഇവ ചെയ്യുന്നത്. ഇതോടെ മൊത്തം കൃഷി നശിക്കുന്നു. ഇവ കൂട്ടത്തോടെയാണ് വിളകള്‍ നശിപ്പിക്കാനെത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാത്രമല്ല, കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്ന കുളത്തിലും പന്നികള്‍ കൂട്ടമായെത്തി നാശമുണ്ടാക്കുന്നുണ്ട്. കൃഷിവകുപ്പിലും പഞ്ചായത്തിലും പരാതി കൊടുത്തെങ്കിലും നടപടികളെടുക്കാന്‍ തയാറായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. പടം ATL 777 അത്തോളി കണ്ണിപ്പൊയിലിൽ കാട്ടുപന്നികൾ നശിപ്പിച്ച വാഴകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story