Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലികമന്ദിരത്തി​ന്‍റെ...

ബാലികമന്ദിരത്തി​ന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും- മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
വെള്ളിമാട്കുന്ന്: സുരക്ഷപ്രശ്നം നിലനിൽക്കുന്ന സര്‍ക്കാര്‍ ബാലികമന്ദിരത്തി​ന്‍റെ അടിസ്ഥാന സാഹചര്യവും സാമൂഹികാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജനുവരി 26ന്​ ആറു പെൺകുട്ടികൾ കടന്നുകളഞ്ഞ സാഹചര്യത്തിലാണ്​ സുരക്ഷ നടപടികളുടെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു. കെട്ടിടത്തിന്റെ പെയിന്റിങ്ങിന് 22 ലക്ഷംരൂപ അനുവദിച്ചു. കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ബാലിക മന്ദിര വളപ്പിൽ പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ ഒരുക്കുന്നതി​ന്‍റെ സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. ബാലികമന്ദിരത്തിലെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി​. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ല വനിത-ശിശു വികസന ഓഫിസര്‍ അബ്ദുൽ ബാരി, ബോയ്‌സ് ഹോം സൂപ്രണ്ട് അഹ്മദ് റഷീദ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. f/wed/cltpho/velli വെള്ളിമാട്കുന്ന്​ ബാലിക മന്ദിരത്തിൽ എത്തിയ മ​ന്ത്രി മുഹമ്മദ്​ റിയാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story