Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഡ്​സ്​ സ്കൂളിന്​...

ബഡ്​സ്​ സ്കൂളിന്​ അനുവദിച്ച തുക പഞ്ചായത്ത് കൈമാറിയില്ല

text_fields
bookmark_border
ചേളന്നൂർ: പഞ്ചായത്ത് ബഡ്സ് - സ്പെഷൽ സ്കൂളിന്​ ഒരു വർഷം മുമ്പ്​ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 7.86 ലക്ഷം രൂപ പഞ്ചായത്ത് സെക്രട്ടറി നൽകിയില്ല. സ്മാർട്ട് ക്ലാസ് റൂമിന് അനുവദിച്ച രണ്ടു ലക്ഷം രൂപയും ചെലവഴിച്ചില്ല. കുടുംബശ്രീ ജില്ല മിഷൻ ഓഫിസിൽനിന്ന് 2021 മാർച്ച് നാലിന്​ പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് നൽകിയ തുകയാണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൂടുതൽ മികച്ച വിദ്യാഭ്യാസം നൽകുന്നതിന്​ സ്മാർട്ട്​ ക്ലാസ് റൂം നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടും അതുപയോഗിക്കാത്തതും രക്ഷിതാക്കളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളോടെയാണ് പഞ്ചായത്ത് കെട്ടിടത്തിൽ ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത്. നല്ല വഴിപോലും ഇല്ലാത്ത സാഹചര്യമാണ്​. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച തുക പഞ്ചായത്ത് സെക്രട്ടറി നൽകാത്തതിൽ കലക്ടർക്കും ബന്ധപ്പെട്ട അധികൃതർക്കും രക്ഷിതാക്കൾ ഉൾപ്പെടെ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story