Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒഴുകുന്ന...

ഒഴുകുന്ന വേദിയിലായാ​ലോ, സൽക്കാരമോ ഫോട്ടോഷൂട്ടോ...

text_fields
bookmark_border
നീലേശ്വരം​: ഫോട്ടോഷൂട്ടിനോ സൽക്കാരങ്ങൾക്കോ അൽപം പുതുമയാവാമെന്ന്​ കരുതി വലിയ സാഹസങ്ങൾക്ക്​ മുതിരുന്നവരോട്​.. ഒഴുകി നടക്കുന്ന വേദി മതിയോ നിങ്ങൾക്ക്​. എങ്കിൽ സർക്കാർ നിയന്ത്രണത്തിൽ ഒഴുകുന്ന വേദി ഒരുങ്ങിക്കഴിഞ്ഞു. കാസർകോട്​ നീലേശ്വരം കോട്ടപ്പുറത്തെത്തിയാൽ മതി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​ന്‍റെ നിയന്ത്രണത്തിലാണ് വിവിധോദ്ദേശ്യ ആഘോഷവേദി ഒരുങ്ങിയത്. വിവാഹവുമായി ബന്ധപ്പെട്ട ഔട്ട് ഡോര്‍ ഫോട്ടോ ഷൂട്ടിങ്​, പിറന്നാളാഘോഷം, സല്‍ക്കാരം, കുടുംബ സംഗമം, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തുടങ്ങി ഏതാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്​ വേദി. 500 ചതുരശ്ര അടിയാണ്​ വിസ്തീർണം. കോട്ടപ്പുറത്തെ ടൂറിസം വകുപ്പി​ന്‍റെ ഫ്ലോട്ടിങ് ബോട്ട് ജെട്ടിയാണ് മോടികൂട്ടി ഒഴുകുന്ന വേദിയാക്കി മാറ്റിയത്. വേദിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നല്‍കുക. സംസ്ഥാനത്ത്​ സർക്കാർ നിയ​ന്ത്രണത്തിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണെന്ന്​ ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് 'മാധ്യമ'ത്തോട്​ പറഞ്ഞു. ഹൗസ്​ബോട്ടുകൾക്കു പിന്നിൽ ഘടിപ്പിച്ചും ഇത്​ ഉപയോഗിക്കാനാവും. എട്ട് കോടി മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമിക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനലി​ന്‍റെ പ്രവര്‍ത്തനം ഏപ്രിലില്‍ ആരംഭിക്കും. ഇതും കൂടിയായാൽ ഇവി​ടത്തെ ഹൗസ് ബോട്ടുകളുടെ എണ്ണം കൂടും. ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. കരാര്‍ അടിസ്ഥാനത്തില്‍ വേദി ആവശ്യമുള്ളവര്‍ക്കുള്ള അപേക്ഷ ഫോറം കാസർകോട്​ വിദ്യാനഗറിലെ ഡി.ടി.പി.സി ഓഫിസില്‍നിന്ന്​ ലഭിക്കും. അവസാന തീയതി ഫെബ്രുവരി അഞ്ച്​. ഫോണ്‍: 04994 256450, 9746462679. floating stage 1 floating stage 2 നീലേശ്വരം കോട്ടപ്പുറത്ത് ഡി.ടി.പി.സി ഒരുക്കിയ ഒഴുകുന്ന വേദി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story