Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടും ചൂടിലും വീടിനു...

കൊടും ചൂടിലും വീടിനു കുളിരേകി ഷരീഫിന്‍റെ ചെടിമതിൽ

text_fields
bookmark_border
തലക്കുളത്തൂർ: കൊടുംചൂടിലും തണുപ്പുള്ള വീടാണ്​ അണ്ടിക്കോട് വി.കെ റോഡിനു സമീപം​ വെള്ളിയാംകാക്കൂൽ ഷരീഫിന്‍റേത്​. ആളുയരത്തിൽ വീടിനുചുറ്റും ഷരീഫ്​ തീർത്ത ചെടിവേലികളാണ്​ വീടിനും വീട്ടുകാർക്കും കത്തുന്ന വെയിലിലും കുളിരേകുന്നത്​. എട്ടുവർഷത്തെ പരിചരണംകൊണ്ടാണ്​ ഇരുനൂറ് മീറ്ററിലധികം ചെടികൾ വെച്ചുപിടിപ്പിച്ചത്​. വിവിധതരത്തിലുള്ള അലങ്കാരച്ചെടികൾ കൂട്ടംകലർത്തിയാണ്​ പച്ചമതിൽ തീർത്തത്​. കൗതുകമെന്ന നിലയിൽ ആരംഭിച്ചതായിരുന്നുവെങ്കിലും പിന്നീട്​ കാണികളുടെ അത്ഭുതവും പ്രോത്സാഹനവും തന്‍റെ ഉത്തരവാദിത്തം കൂട്ടിയെന്ന്​ അമ്പത്തെട്ടുകാരനായ ഷരീഫ്​ പറയുന്നു. രാത്രി 11 മണിക്കാണ്​ ഇവ നനക്കുക. ഇടക്ക്​ ചേർക്കുന്ന വളംകൂടിയാകുമ്പോൾ ഏതു ചൂടിലും വാടാതെ പച്ചിലച്ചാർത്തണിയുകയാണ്​ വീടിന്‍റെ ചെടിമതിൽ. നേരം കിട്ടുമ്പോഴൊക്കെ ഇവ വെട്ടി വൃത്തിയാക്കും. കുടുംബാംഗങ്ങളുടെ സേവനവും പച്ചമതിലിനു ലഭിക്കുന്നുണ്ടെന്ന്​ ഷരീഫ്​ പറയുന്നു.​ പ്രദേശത്തെ പുരാതന കുടുംബാംഗമായ ഷരീഫിന്‍റെ പ്രധാന വിനോദം കൃഷിത​െന്ന​. 75 സെന്‍റ്​ സ്ഥലത്ത്​ വിവിധയിനം മാവ്​, ചേമ്പ്​, കുരുമുളക്​, ചാമ്പ എന്നിവയും കൃഷിചെയ്യുന്നുണ്ട്​. നൂറുകണക്കിന്​ ഞാലിപ്പൂവൻ വാഴകളാണ്​ പറമ്പിലുള്ളത്​. വർഷം മുഴുവനും വാഴക്കുല വെട്ടാവുന്നത്ര വാഴകൃഷിയും ഉണ്ടെങ്കിലും കൃഷിപ്പണി ചെയ്യാൻ പുറത്തുനിന്ന് ഒരാളെപ്പോലും വർഷങ്ങളായി തന്‍റെ പറമ്പിൽ കയറ്റിയിട്ടില്ലെന്ന്​ ഷരീഫ്​ പറയുന്നു. f/mon/cltphoto/shereef ഷരീഫിന്‍റെ പച്ചമതിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story