Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:42 AM IST Updated On
date_range 17 Jan 2022 5:42 AM ISTനഗരത്തിൽ ഗ്യാസ് പൈപ്പിടൽ തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും പ്രകൃതിവാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി മേൽനോട്ടത്തിൽ കോർപറേഷൻ മേഖലയിൽ ആരംഭിച്ചു. 2022 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും. രണ്ടാംഘട്ട പൈപ്പ്‌ലൈൻ കുന്ദമംഗലം, വെള്ളിമാട്കുന്ന്, ഇരിങ്ങാടൻപള്ളി കോവൂർ, മെഡിക്കൽ കോളജ്, തൊണ്ടയാട്, പൊറ്റമ്മൽ, അരയിടത്തുപാലം, മാങ്കാവ്, മാവൂർ റോഡ് ജങ്ഷൻ, മാനാഞ്ചിറ, വട്ടക്കിണർ, ബേപ്പൂർ, മീഞ്ചന്ത, നല്ലളം, നടക്കാവ്, വെസ്റ്റ് ഹിൽ, ഭട്ട് റോഡ്, ബീച്ച് റോഡ്, പാവങ്ങാട് വഴിയാണ് കടന്നുപോവുക. പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത വിഭാഗം, കെ.ആർ.എഫ്.ബി, കോർപറേഷൻ എന്നിവയുടെ റോഡ് വഴിയാണ് പൈപ്പിടൽ. സ്വകാര്യ സ്ഥലങ്ങളെ ഒഴിവാക്കും. റോഡുകളിൽ തകരാർ പരമാവധി കുറക്കാൻ കുഴിയെടുത്ത് ഭൂമിക്ക് അടിയിലൂടെ പൈപ്പ്‌ലൈൻ വലിക്കുന്ന രീതിയാണ് നടപ്പാക്കുക. അടുത്ത കാലത്ത് നന്നാക്കിയ റോഡുകൾ അദാനി ഗ്യാസ് ഏറ്റെടുക്കുന്ന വ്യവസ്ഥയിലാണ് കരാർ. തകരാറുകൾ അതത് സ്ഥാപനങ്ങൾ നിർദേശിക്കുന്ന നിലവാരത്തിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പരിഹരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story