Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:42 AM IST Updated On
date_range 17 Jan 2022 5:42 AM ISTപാറക്കെട്ട് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു
text_fieldsbookmark_border
താമരശ്ശേരി: വർഷങ്ങൾക്ക് മുമ്പ് ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ പാറക്കെട്ട് ഇന്നും കട്ടിപ്പാറ മാവുള്ളപൊയിൽ നിവാസികളുടെ ഉറക്കം കെടുത്തുന്നു. മലക്കുമുകളിൽ ഭീഷണിയായിനിൽക്കുന്ന പാറക്കെട്ട് പൊളിച്ചുമാറ്റാനുള്ള നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങി അനന്തമായി നീളുന്നതായാണ് പരാതി. പാറ പൊട്ടിക്കുന്നതിന് എസ്റ്റിമേറ്റ് നൽകിയ കമ്പനികൾക്ക് വലിയ ചെലവ് വരുന്നത് കാരണം സർക്കാറിന്‍റെ പ്രത്യേക പരിഗണന ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. അനാസ്ഥ അവസാനിപ്പിച്ച് എത്രയുംപെട്ടെന്ന് പാറ പൊട്ടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കട്ടിപ്പാറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. നിനീഷ് കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. അസീസ് പിലാക്കണ്ടി, ജേക്കബ് തുരുത്തിൽ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഷിംന പ്രകാശ്, ശ്രീജിന, രാജേഷ്, ബിജു തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി. 1968ലെ മഴക്കാലത്ത് നാലുപേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടലിലാണ് പാറക്കെട്ടുകൾ ഒഴുകിയെത്തിയത്. കഴിഞ്ഞ മഴക്കാലത്ത് പാറക്കെട്ടിനടിയിലെ പാറകൾ ഇളകിവീണതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം സജീവമാക്കിയത്. അന്ന് ജിയോളജി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് കോഴിക്കോട് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാറ പൊട്ടിച്ച് ഒഴിവാക്കണമെന്ന് താമരശ്ശേരി തഹസിൽദാർക്ക് കലക്ടർ നിർദേശം നൽകുകയും ചെയിരുന്നു. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് പാറ പൊട്ടിക്കൽ മാത്രം നടന്നിട്ടില്ല. ക്യാപ്.. കട്ടിപ്പാറ മാവുള്ളപൊയിൽ പ്രദേശവാസികൾക്ക് ഭീഷണിയായിനിൽക്കുന്ന പാറക്കെട്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story