Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടിയിൽ...

കുറ്റ്യാടിയിൽ തോടുകൾക്ക് കയർ ഭൂവസ്ത്രം വിരിക്കുന്നു

text_fields
bookmark_border
കുറ്റ്യാടിയിൽ തോടുകൾക്ക് കയർ ഭൂവസ്ത്രം വിരിക്കുന്നു
cancel
കുറ്റ്യാടി: കരയിടിച്ചിലിന് പരിഹാരമായി തോടിന് കയർ ഭൂവസ്ത്രം വിരിക്കുന്നു. വളയന്നൂർ കാപ്പുങ്കര തോടിനാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂവസ്ത്രം വിരിക്കുന്നത്. 4,50,000 ചെലവിൽ ഇരുഭാഗത്തും കൂടി 1000 മീറ്റർ ദൂരത്തിലാണ് വിരിക്കുന്നത്. 887 തൊഴിൽ ദിനങ്ങളിലായി പ്രവൃത്തി പൂർത്തിയാക്കും. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.കെ.മോഹൻദാസ്, മെംബർമാരായ സി.കെ. സുമിത്ര, ടി.കെ. കുട്ട്യാലി, സെബിന തുടങ്ങിയവർ സംബന്ധിച്ചു. photo: വളയന്നൂർ കാപ്പുങ്കര തോടിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ഭൂവസ്ത്രം വിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story