Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:34 AM IST Updated On
date_range 13 Jan 2022 5:34 AM ISTഅനുശ്രീയെ ആദരിച്ചു
text_fieldsbookmark_border
മുക്കം: അർബുദത്തെ മനോബലംകൊണ്ട് എതിരിട്ട് നീറ്റിൽ ഉന്നത വിജയം നേടി മെഡിക്കൽ പ്രവേശനത്തിന് അർഹത നേടി സ്വന്തം ജീവിതം മറ്റുള്ളവർക്ക് കണ്ടു പഠിക്കാവുന്ന മികച്ച മാതൃകയാക്കിയ നരിക്കുനി സ്വദേശിനി ടി.കെ. അനുശ്രീയെ കാരശ്ശേരി സഹകരണ ബാങ്ക് ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. മുക്കം റോട്ടറി ക്ലബിന്റെ ഉപഹാരം ഡോ. സി.ജെ. തിലക് സമ്മാനിച്ചു. ശോഭ കാരശ്ശേരി, റോസമ്മ കുറ്റ്യാങ്കൽ എന്നിവർ പൊന്നാട അണിയിച്ചു. കെ.കെ. ആലിഹസൻ, അബൂബക്കർ നടുക്കണ്ടി, ജെയ്സൻ ചാത്തംകണ്ടത്തിൽ എന്നിവരും ഉപഹാരങ്ങൾ നൽകി. ബി.പി. റഷീദ്, കെ.പി. അനിൽകുമാർ, ഗസീബ് ചാലൂളി, എ.പി. മുരളീധരൻ, ബാങ്ക് മാനേജർ എം. ധനീഷ്, എം.പി. അസൈൻ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story