Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:36 AM IST Updated On
date_range 10 Jan 2022 5:36 AM ISTനന്മണ്ട-പനായി റോഡിൽ ദുരിതയാത്ര
text_fieldsbookmark_border
നന്മണ്ട: നന്മണ്ട-പനായി റോഡിലൂടെ യാത്രക്കാരുടെ ദുരിതയാത്ര. നന്മണ്ടക്കും ബാലുശ്ശേരിക്കും ഇടയിൽ വാഹനാപകടമുണ്ടായാൽ ബദൽ യാത്രാസംവിധാനമായി ഉപയോഗിക്കുന്ന റോഡാണിത്. റോഡ് കടന്നുപോകുന്ന പാലത്തിന്റെ അവസ്ഥയും ഭീതിജനകമാണ്. വീതി കുറഞ്ഞ പാലത്തിന് ചരക്കുലോറികൾ കടന്നുപോകാനുള്ള ശേഷിയില്ല. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി മുഖേന 3-87 കി.മീറ്റർ നീളം വരുന്ന എട്ടു മീറ്റർ വീതി വരുന്ന റോഡിനായി മൂന്നു കോടി 87 ലക്ഷം രൂപ കേന്ദ്രഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായി. റോഡിന്റെ നവീകരണത്തിനായി കുറച്ചു പേരുടെ സ്ഥലമെടുപ്പുകൂടി പൂർത്തിയായാൽ കാലതാമസമുണ്ടാവില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story