Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബംഗളൂരുവിൽ മരിച്ച...

ബംഗളൂരുവിൽ മരിച്ച ഫാദിലി​ന്‍റെ മൃതദേഹം ഖബറടക്കി

text_fields
bookmark_border
ബംഗളൂരുവിൽ മരിച്ച ഫാദിലി​ന്‍റെ മൃതദേഹം ഖബറടക്കി തലക്കുളത്തൂർ: ബംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തലക്കുളത്തൂർ സ്വദേശി പറമ്പത്ത് റഹാത്ത് പിലാക്കിയിൽ റഹീമി​ന്‍റെ മകൻ മുഹമ്മദ് ഫാദിലി (25)​ന്‍റെ മൃതദേഹം ഖബറടക്കി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പതിനൊന്നു മണിയോടെ പറമ്പത്ത് ജുമാമസ്ജിദിൽ ഖബറടക്കി. വെള്ളിയാഴ്ച രാത്രിയാണ് നാല് സുഹൃത്തുക്കളുടെ ജീവനെടുത്ത അപകടം നടന്നത്. തമിഴ്നാട് രജിസ്ട്രേഷൻ ചരക്കുലോറി അമിതവേഗതയിൽ അശ്രദ്ധമായി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. മഹാദേവപുരം ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് ഫാദിൽ. മാതാവ്: ജസീറ. സഹോദരങ്ങൾ: ഹഫീസ്, ഹന ഫാത്തിമ. കിംസ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story