Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിളിയന്തറയിൽ...

കിളിയന്തറയിൽ ബൈക്കപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപത്ത് ബൈക്ക് അപകടത്തിൽപെട്ട് രണ്ട്​ യുവാക്കൾ മരിച്ചു. കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന്​ മുന്നിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീഴുകയും എതിർദിശയിൽനിന്ന് വന്ന കാർ ഇവരുടെ ദേഹത്ത് കയറി അപകടം നടന്നത് എന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയാണ്​ സംഭവം. ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിന്‍റെ ഒരു തെളിവുമില്ല. കാറി​ന്‍റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്തുകൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്. റോഡിൽ അപകടത്തിൽപെട്ട് കിടക്കുന്ന ഇരുവരെയും ഇതുവഴിവന്ന യാത്രക്കാരും നാട്ടുകാരും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് ​മാറ്റി. ഇരുവരും അവിവാഹിതരാണ്. പരേതനായ ഗോപാലൻ-ഉഷ ദമ്പതികളുടെ മകനാണ്​ അനീഷ്. സഹോദരങ്ങൾ: അജേഷ്, അനിഷ, ആശ. അസീസ് പരേതനായ കമാൽ-ബീപാത്തു ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: ഹമീദ്, നിശ്രത്ത്, ഷാഹിത. പടം -accident death aneesh ity -അനീഷ്​, accident death asees ity -അസീസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story