Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലയൺസ് ക്ലബ് നിർമിച്ച...

ലയൺസ് ക്ലബ് നിർമിച്ച വീടി​ന്‍റെ താക്കോൽദാനം നാളെ

text_fields
bookmark_border
ഫറോക്ക്: കോഴിക്കോട് എലൈറ്റ് ലയൺസ് ക്ലബ് ഇന്‍റർനാഷനലി​ന്‍റെ രാമനാട്ടുകര ചാപ്റ്റർ നിർമിച്ചുനൽകുന്ന വീടി​ന്‍റെ താക്കോൽദാനം തിങ്കളാഴ്ച രാത്രി ഏഴിന് നടക്കും. ഫറോക്ക് ചന്തയിലെ തോട്ടത്തിൽ ഫസീലക്കാണ് വീട് നിർമിച്ചു നൽകിയത്. വീടി​ന്‍റെ താക്കോൽ സമർപ്പണം പന്തീരങ്കാവ് കിങ് റീജൻസി ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ക്ലബ് ഡിസ്ട്രിക്ടിന്‍റെ 318 ഇ ഗവർണർ ലയൺ യോഹന്നാൻ മറ്റത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ഫറോക്ക് ചന്തക്കടവ് പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിലേക്ക് എയർ ​ബെഡ് വിതരണവും കുണ്ടായിത്തോട് അന്ധവിദ്യാലയത്തിലേക്കുള്ള ധനസഹായ വിതരണം, ഹംഗർ റിലീഫ് പദ്ധതി പെൻഷൻ വിതരണം, ഫറൂഖ് കോളജ് വൃദ്ധസദനത്തിലേക്കുള്ള ധനസഹായം, ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്കുള്ള വേസ്റ്റ് ബിൻ വിതരണം, അപ്പുക്കുട്ടൻ മാസ്റ്റർ മെമ്മോറിയൽ കാഷ് അവാർഡ് വിതരണം എന്നിവയും നടത്തും. രാമനാട്ടുകര സൗത്ത് എന്ന പേരിൽ പുതിയ ബ്രാഞ്ച് ക്ലബ് ഉദ്ഘാടനം ചെയ്യുമെന്നും പ്രസിഡൻറ് അബ്ദുറഹിമാൻ കളത്തിങ്ങൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി. രാവുണ്ണിക്കുട്ടി നായർ, അഡ്വ. ദേവാനന്ദൻ, രാജേന്ദ്രൻ, മഹബൂബ് തയ്യിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story