Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTപൈപ്പ് പൊട്ടി മാവൂർ അങ്ങാടിയിൽ വെള്ളക്കെട്ട്
text_fieldsbookmark_border
മാവൂർ: ജലവിതരണ . ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് കൂളിമാട് റോഡിൽ ഓട്ടോ സ്റ്റാൻഡിന് മുന്നിൽ പൊട്ടിയത്. കൂളിമാട് റോഡിലും ബസ് സ്റ്റാൻഡിനു മുന്നിലും ജലം പരന്നൊഴുകുകയാണ്. കാൽനടക്കാർ ഏറെ പ്രയാസപ്പെട്ടാണ് വെള്ളക്കെട്ട് താണ്ടുന്നത്. ബസ് സ്റ്റാൻഡിലേക്കും മത്സ്യമാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങളിലേക്കും വെള്ളക്കെട്ട് താണ്ടണം. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നത് സമീപത്തെ കച്ചവടക്കാർക്കടക്കം പ്രയാസം സൃഷ്ടിക്കുന്നു. മണന്തലക്കടവ് റോഡിന്‍റെ അരികിലൂടെയുള്ള ഓവുചാലിൽ വെള്ളം കുത്തിയൊഴുകുകയാണ്. വൻതോതിൽ കുടിവെള്ളം പാഴായിട്ടും പൈപ്പ് നന്നാക്കാൻ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
