Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനല്ല മനുഷ്യരെ...

നല്ല മനുഷ്യരെ സൃഷ്ടിക്കാൻ കൂടിയാവണം പഠനം -ഋഷിരാജ് സിങ്

text_fields
bookmark_border
നല്ല മനുഷ്യരെ സൃഷ്ടിക്കാൻ കൂടിയാവണം പഠനം -ഋഷിരാജ് സിങ്
cancel
ചേളന്നൂർ: മാർക്ക് നേടാൻ മാത്രമല്ല നല്ല മനുഷ്യരെ സൃഷ്ടിക്കാൻ കൂടിയാവണം പഠനമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ഉന്നത ബിരുദങ്ങളും ബിരുദാനന്തര സർട്ടിഫിക്കറ്റുകളുമല്ല, ഉയർന്ന പൊതുജ്ഞാനവും സാമൂഹികാവബോധവുമാണ് സിവിൽ സർവിസ് ഉൾപ്പെടെ നേടാൻ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്പോർട്ട് കമീഷണർ ആയിരിക്കെ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ നിർബന്ധമാക്കി, ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതാണ് സർവിസ് ജീവിതത്തിലെ ഏറ്റവും ധന്യമായ ഓർമയെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വിദ്യാഭ്യാസം, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങൾ കുട്ടികളുമായി സംവദിച്ചു. സ്നേഹഗ്രാമം റെസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോ. പ്രസിഡൻറ് കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി. വത്സല, രാജേഷ്, ഷാജി ചന്ദ്രൻ, ദിപേഷ്, അപർണ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story