Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTകെ.എസ്.ആർ.ടി.സിയിൽ ഫെബ്രുവരി മുതൽ പുതിയ ശമ്പളം -മന്ത്രി ആന്റണി രാജു
text_fieldsbookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ ഫെബ്രുവരി മുതൽ പുതിയ ശമ്പളമെന്ന് മന്ത്രി ആന്റണി രാജു. 11 വർഷത്തിനുശേഷമാണ് കോർപറേഷനിൽ ശമ്പളം പരിഷ്കരിക്കുന്നത്. 11ാം ധനകാര്യ ശമ്പള പരിഷ്കകരണ കമീഷന്റെ തീരുമാനമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകുന്ന നടപടി പൂർത്തിയായി. സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും ജീവനക്കാരുടെ സംതൃപ്തിയും മെച്ചപ്പെട്ട വേതനവും നൽകുകയെന്ന ലക്ഷ്യത്തിലാണ് ശമ്പള പരിഷ്കകരണം നടപ്പാക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാളയാർ ചെക്ക് പോസ്റ്റിലെ സംഭവത്തിൽ പ്രതികളായ മൂന്നുപേരെയും സസ്പെൻഡ് ചെയ്തു. ഇടനിലക്കാർ ഭരിച്ചിരുന്ന ഓഫിസുകൾ പൂർണമായും ഓൺലൈൻ സേവനം ലഭ്യമായി. കെ-റെയിൽ പദ്ധതിയെ എതിർക്കുന്നവർ കേരളത്തിന്റെ വികസനശത്രുക്കളാണ്. എന്ത് എതിർപ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ടുപോകും. കെ-റെയിൽ സർവേക്കല്ല് പിഴുതെറിയുന്നവരെ ആറുമാസംമുമ്പ് കേരളം പിഴുതെറിഞ്ഞവരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story