Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTഹൂതി വിമതർ തട്ടിയെടുത്ത ചരക്കുകപ്പലിൽ ചേപ്പാട് സ്വദേശിയും; മോചനവഴി തേടി കുടുംബം
text_fieldsbookmark_border
ഹരിപ്പാട്: കഴിഞ്ഞ ഞായറാഴ്ച യമനിലെ ഹൂതി വിമതർ തട്ടിയെടുത്ത യു.എ.ഇയുടെ പതാക വഹിച്ച ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികളിൽ ഒരാൾ ചേപ്പാട് ഏവൂർ ചിറയിൽപടീറ്റതിൽ രഘു-ശുഭ ദമ്പതികളുടെ ഇളയ മകൻ അഖിൽ രഘുവാണെന്ന് (25) ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിന് സർക്കാർ ഉടൻ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 11 മുതൽ പുലർച്ച ഒന്നുവരെ ഭാര്യ ജിതിനയുമായി ഓൺലൈനിൽ സംസാരിച്ചിരിക്കെ കട്ടാകുകയായിരുന്നു. യമനിലെ സുഖോത്ര ദ്വീപിൽനിന്ന് സൗദി അറേബ്യയിലെ ജസ്വാം തുറമുഖത്തേക്ക് പോയ റ്വാബീ എന്ന കപ്പലാണ് ഹൂതികൾ തട്ടിയെടുത്തത്. യു.എ.ഇയുടെ ലിവ മറൈൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ സെക്കൻഡ് എൻജിനീയറായിരുന്നു അഖിൽ. രണ്ടു വർഷമായി ജോലിക്കു കയറിയിട്ട്. അതിന് രണ്ടു വർഷം മുമ്പ് ചൈനീസ് ഷിപ്പിങ് കമ്പനിയിലായിരുന്നു ജോലി. നാലു മാസം മുമ്പാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നുപോയത്. ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പലിലെ ക്യാപ്റ്റനായ ജ്യേഷ്ഠൻ രാഹുൽ വഴിയാണ് വിവരങ്ങൾ വീട്ടിലറിഞ്ഞത്. അഖിലിന്റെ ഭാര്യ ജിതിന യുക്രെയ്നിലെ കീവ് മെഡിക്കൽ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. അഖിലിന്റെ മോചനത്തിനായി എ.എം. ആരിഫ് എം.പി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അഖിൽ ഉൾപ്പെടെയുള്ള മലയാളികളുടെ മോചനം സാധ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധുക്കൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നിവേദനം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story