Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വാക്ക് വിത്ത്...

'വാക്ക് വിത്ത് എമിനൻസ്'

text_fields
bookmark_border
മുക്കം: വിദ്യാർഥികളുമായി സംവദിച്ചും ആത്മവിശ്വാസം പകർന്നും നാഗാലാൻഡ് ഊർജവകുപ്പ് അഡീഷനൽ സെക്രട്ടറി മുഹമ്മദലി ശിഹാബ്. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിലാണ് മുക്കം മുസ്‍ലിം അനാഥശാല പൂർവവിദ്യാർഥി കൂടിയായ മുഹമ്മദലി ശിഹാബ് എത്തിയത്. നീറ്റ്, ജെ.ഇ.ഇ പരീക്ഷകളിലെ ഉന്നതവിജയികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ സിന്ധി ജോൺ അധ്യക്ഷത വഹിച്ചു. കരിയർ ക്ലബ് കോഓഡിനേറ്റർ എം.ടി. ഫരീദ, പ്രധാനാധ്യാപകൻ തോമസ് മാത്യു, അഷ്റഫ് മോൻ, പി.പി. ലജ്ന, ഇ. നിബിൽ, സില്ലി ബി. കൃഷ്ണൻ, ടി.പി. നൗഫൽ എന്നിവർ സംസാരിച്ചു. നിഹ്‌ല ഷെറിൻ, ഹന മുഹമ്മദ്, നഷ്വ മുഹമ്മദ്, പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story