Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹപൂർവ കൗൺസലിങ്...

വിവാഹപൂർവ കൗൺസലിങ് ക്യാമ്പ് ആരംഭിച്ചു

text_fields
bookmark_border
കൊടുവള്ളി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പി​ന്‍റെ സഹകരണത്തോടെ എൻ.ഐ.ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ, എം.ജി.എം, ഐ.ജി.എം ഘടകങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിങ് ക്യാമ്പ് കൊടുവള്ളി അൽ ഫിത്റ പ്രീ സ്കൂളിൽ തുടങ്ങി. ദാമ്പത്യവുമായി ബന്ധപ്പെട്ട എട്ടു സെഷനുകളിൽ സാമൂഹിക-മനഃശാസ്ത്രരംഗത്തെ പ്രഗത്ഭ ഫാക്കൽറ്റികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. നാല് അവധിദിവസങ്ങളിലായി നടത്തുന്ന ക്യാമ്പ് ജനുവരി 23ന് സമാപിക്കും. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ ഫിനാൻസ് ഡയറക്ടർ എം.പി. മൂസ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന സിദ്ദീഖലി, ഡിവിഷൻ കൗൺസിലർ ഹഫ്സത്ത്, സി.സി.എം.വൈ പ്രിൻസിപ്പൽ ഡോ. പി.പി. അബ്ദുറസാഖ്, ക്യാമ്പ് കോഓഡിനേറ്റർ ശുക്കൂർ കോണിക്കൽ, എം.ടി. അബ്ദുൽ മജീദ്, അമീൻ കരുവമ്പൊയിൽ, സമീറ കാവന്നൂർ, നാസർ മാവൂർ, മുൻഷിറ കൊടുവള്ളി, ഷാഹിദ അലി, നിദ ഹനാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story