Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:36 AM IST Updated On
date_range 9 Jan 2022 5:36 AM ISTവെളിമണ്ണയിൽ ലഹരിമുക്ത കാമ്പയിൻ
text_fieldsbookmark_border
ഓമശ്ശേരി: വെളിമണ്ണ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിമുക്ത കാമ്പയിൻ 'നേർവഴി നാടിന്റെ താവഴി' ഓഫിസ് മഹല്ല് ഖാദിയും കാമ്പയിൻ മുഖ്യ രക്ഷാധികാരിയുമായ അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഫൈസൽ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കാമ്പയിൻ സമിതി ചെയർമാൻ ടി.എ. അബൂബക്കർകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്‍റ് ഇ.കെ. മുഹമ്മദ്, സെക്രട്ടറി ടി.കെ. ഹംസ, മുഹ്‌യിദ്ദീൻകുട്ടി സഖാഫി, വി. ഉദയചന്ദ്രൻ എന്നിവർ സംസാരിച്ചു. മൂന്നുമാസം നീളുന്ന കാമ്പയിനിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഗൃഹസമ്പർക്ക പരിപാടികൾ, കുടുംബ സംഗമങ്ങൾ, ലഘുലേഖ വിതരണം, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, യൂത്ത് മീറ്റ്, വിമൻസ് മീറ്റ്, മദ്റസ മീറ്റ്, കൊളാഷ് പ്രദർശനം, ഡോക്യുമൻെററി പ്രദർശനം, സമാപന സമ്മേളനം ഉൾപ്പെടെ നിരവധി പദ്ധതികൾ നടക്കും. കാമ്പയിനിന്റെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. മഹല്ല് ഖാദി അബ്ദുല്ല മുസ്‌ലിയാർ (മുഖ്യ രക്ഷാധികാരി), ഫൈസൽ ഫൈസി (രക്ഷാ), ടി.എ. അബൂബക്കർ കുട്ടി ഹാജി (ചെയർ), വി.എം. സലീം (ജന. കൺ), എൻ. മുഹമ്മദ് ഹാജി (ട്രഷ), മുനവർ സാദാത്ത് പുനത്തിൽ (ചെയർ, പ്രോഗ്രാം കമ്മിറ്റി), കെ. ഷറഫുദ്ദീൻ മാസ്റ്റർ (കൺ, പ്രോഗ്രാം കമ്മിറ്റി), റഷീദ് മഠത്തിൽ, എ.കെ. മുഹ്സിൻ (മീഡിയ), പി. സുലൈമാൻ മുസ്‌ലിയാർ, പി.സി. അബു (ഫിനാൻസ്) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ഓഫിസ് ഉദ്ഘാടന ചടങ്ങിൽ വി.എം. സലീം സ്വാഗതവും ടി.കെ. സഫീറുൽ അക്ബർ നന്ദിയും പറഞ്ഞു. ഫോട്ടോ: വെളിമണ്ണ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിമുക്ത കാമ്പയിൻ സ്വാഗതസംഘം ഓഫിസ് മഹല്ല് ഖാദി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
