Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTസമൂഹത്തിൽ ലിംഗനീതി വേണം -മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsbookmark_border
പേരാമ്പ്ര: സമൂഹത്തിൽ ലിംഗനീതി ഉണ്ടാവാൻ എല്ലാവരും ശ്രമിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ സമൂഹത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുവരാൻ എല്ലാവരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏഴു സ്ത്രീകൾക്കാണ് പുരസ്കാരം ലഭിച്ചത്. കാനത്തിൽ ജമീല എം.എൽ.എ, മുൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി, ഡോ. കല സജീവൻ തൃശൂർ, പ്രമീള സക്കറിയ എറണാകുളം, ശോഭനാ നായർ കാഞ്ഞങ്ങാട്, രജനി പ്രവീൺ കോഴിക്കോട്, സിത്താര ബാലകൃഷ്ണൻ തിരുവനന്തപുരം എന്നിവരാണ് അവാർഡ് ജേതാക്കൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ. പാത്തുമ്മ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം. റീന, മുൻ എം.എൽ.എ എ.കെ. പത്മനാഭൻ, വിനോദൻ തയ്യിൽ, രാജൻ മരുതേരി, സി.പി.എ. അസീസ്, പി. ബാലൻ അടിയോടി, കെ.പി. ആലിക്കുട്ടി, കെ. ലോഹ്യ, ജയകൃഷ്ണൻ നോവ, സി.കെ. ചന്ദ്രൻ, ഷഫീഖ് ദിയ ഗോൾഡ്, പി.കെ.എം. ബാലകൃഷ്ണൻ, മുഹമ്മദ് പേരാമ്പ്ര, ദേവരാജ് കന്നാട്ടി, വി. ശ്രീനി, ഗംഗാധരൻ കൂത്താളി എന്നിവർ സംസാരിച്ചു. പത്രവായന മത്സരവിജയികൾക്ക് എം.എൽ.എ കാനത്തിൽ ജമീല സമ്മാനം നൽകി. ഇ.എം. ബാബു സ്വാഗതവും റഷീദ് മുതുകാട് നന്ദിയും പറഞ്ഞു. Photo: ഇന്ത്യൻ ട്രൂത്ത് അവാർഡ് ജേതാക്കൾ മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
