Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രി ദേവർകോവിലിന്...

മന്ത്രി ദേവർകോവിലിന് സ്വീകരണം നൽകി

text_fields
bookmark_border
മന്ത്രി ദേവർകോവിലിന് സ്വീകരണം നൽകി
cancel
നാദാപുരം: പഴയകാല സഹപ്രവർത്തകരും നാട്ടുകാരും ചേർന്നു മന്ത്രിക്ക് സ്വീകരണം നൽകി. നാദാപുരം ഫ്രൻഡ്സ് ഫോറത്തി​ന്‍റെ ബാനറിൽ നടത്തിയ പരിപാടി രാഷ്ട്രീയ ജീവിതത്തിലെയും ബിസിനസ് രംഗത്തെയും പഴയകാല പ്രവർത്തകരുടെ സംഗമവേദിയായി. അടിയന്തരാവസ്ഥ മുതലുള്ള രാഷ്ട്രീയ കാലഘട്ടവും പ്രവർത്തനങ്ങളും അംഗങ്ങൾ അനുസ്മരിച്ചു. നാദാപുരത്ത് വിവിധ രംഗങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. മുൻ ഗ്രാമപഞ്ചായത്തംഗവും ചെ​ന്നൈയിലെ വ്യാപാരിയുമായ വി.എ. മുഹമ്മദ് ഹാജി മന്ത്രിയെ പൊന്നാടയണിയിച്ചു. സി.എച്ച്. ബാലകൃഷ്ണൻ, ബംഗ്ലത്ത് മുഹമ്മദ്, സി.കെ.കെ. അബ്ദുല്ല, സി.പി. അബ്ദുൽ സലാം, പ്രഫ. എം. ഹമീദ്, ഇ. സിദ്ദീഖ്, കെ.ജി. ലത്തീഫ് എന്നിവർ സംസാരിച്ചു. തുടർന്ന് നവാസ് പാലേരി നയിച്ച കലാസന്ധ്യയും അരങ്ങേറി. പടം: CL K Zndm 3: ഫ്രൻഡ്സ് ഫോറം നാദാപുരം മന്ത്രി അഹ്മദ് ദേവർകോവിലിന് നൽകിയ സ്വീകരണത്തിൽ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story