Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.വി ബാബു അനുസ്മരണം;...

ഐ.വി ബാബു അനുസ്മരണം; മേധാപട്കർ നാളെ വടകരയിൽ

text_fields
bookmark_border
ഐ.വി. ബാബു അനുസ്മരണം; മേധ പട്കർ നാളെ വടകരയിൽ വടകര: പ്രശസ്ത പത്രപ്രവർത്തകനും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി. ബാബുവി​ന്‍റെ രണ്ടാം ചരമവാർഷികം തിങ്കളാഴ്ച വടകരയിൽ നടക്കും. മേധ പട്കർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ അനുസ്മരണം കെ-റെയിൽ വിരുദ്ധ പോരാട്ട പരിപാടിയായാണ് നടത്തുന്നത്. കേരളം ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായി രണ്ടായി പിളരുന്ന ദുരന്തസന്ദർഭത്തിനാണ് കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോവുന്ന ഭരണകൂടം നേതൃത്വം നൽകുന്നത്. ഭരണകൂടങ്ങളുടെയും ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെയും നവ ലിബറൽ വികസന നയങ്ങൾക്കെതിരെ ജീവിതാന്ത്യംവരെ പൊരുതിയ ഒരു മനുഷ്യ​​ന്‍റെ ഓർമ പങ്കിടുന്ന സന്ദർഭം കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് ഊർജം പകരേണ്ടതുണ്ടെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. രാവിലെ പത്തുമുതൽ വടകര പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിക്കും. വി.ടി. ബൽറാം, എൻ. വേണു, പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.സി. ഉമേഷ്ബാബു, ഡോ. ആസാദ്, സി.ആർ. നീലകണ്ഠൻ, ടി.ടി. ഇസ്മായിൽ, വിജയരാഘവൻ ചേലിയ, ഷാജി പാണ്ട്യാല, പി.കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിക്കും. പരിപാടിയിൽ വി.കെ. സുരേഷ് രചിച്ച 'എം.ജി.എസ് വാക്കും ചിന്തയും' പുസ്തകത്തി​ന്‍റെ പ്രകാശനവും വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ ടി.കെ. സിബി, പി.എം. വിനു, പി.സി. രാജേഷ്, എ.പി. ഷാജിത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story