Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീര തണൽ പദ്ധതി; ...

തീര തണൽ പദ്ധതി; പരിശീലനം സംഘടിപ്പിച്ചു

text_fields
bookmark_border
തീര തണൽ പദ്ധതി;  പരിശീലനം സംഘടിപ്പിച്ചു
cancel
തീര തണൽ പദ്ധതി; പരിശീലന പരിപാടി സംഘടിപ്പിച്ചു വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോർഡി​ന്‍റെ സഹായത്തോടുകൂടി നടപ്പാക്കുന്ന തീര തണൽ പദ്ധതിയുടെ ഭാഗമായി തീരമിത്രങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് നേതൃത്വം നൽകി. പഞ്ചായത്തിലെ തീരദേശ വാർഡുകളായ ഒന്ന്, 12, 13, 14, 15, 16, 18 എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുവീതം തീരമിത്രങ്ങൾക്കാണ് പരിശീലനം നൽകിയത്. പദ്ധതിയുടെ ഭാഗമായി തീരദേശ വാർഡുകളിൽ മൂവായിരത്തോളം വീടുകളിൽ തീരദേശ സംരക്ഷണവും ജൈവ ആവാസവ്യവസ്ഥയുടെ പ്രാധാന്യവും വിവരിക്കുന്ന ലഘുലേഖ വിതരണം ചെയ്യും. 50 വീടുകൾ കേന്ദ്രീകരിച്ച് തീരദേശത്ത് കമ്യൂണിറ്റി പരിശീലനവും സംഘടിപ്പിക്കും. ജനുവരി 16ന് വാർഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഹരിത കർമസേനയുടെ സഹായത്തോടുകൂടി പൊതുസ്ഥലങ്ങളിൽ ശുചീകരിക്കും. ജനപ്രതിനിധികളായ കെ. ലീല, പി.കെ. പ്രീത, കവിത അനിൽ കുമാർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ, പ്രോജക്ട് അസി. കെ.കെ. സഫീർ എന്നിവർ സംസാരിച്ചു. ചിത്രം saji 1 അഴിയൂരിൽ തീര തണൽ പദ്ധതി പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് വിശദീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story