Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTപാസ് വേഡ് ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
പേരാമ്പ്ര: ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന പാസ് വേഡ് ക്യാമ്പ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. രണ്ടു ദിനങ്ങളിലായി നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വാകയാട്, നടുവണ്ണൂർ, പേരാമ്പ്ര, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ. കോഴിക്കോട് പ്രിൻസിപ്പൽ ഡോ. പി.പി. അബ്ദുൽ റസാഖ് ക്യാമ്പ് വിശദീകരിച്ചു. സ്കൂൾ മാനേജർ എ.വി. അബ്ദുള്ള മുഖ്യാതിഥിയായി. ഡോക്ടറേറ്റ് നേടിയ കെ.വി. അബുവിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വാർഡ് മെംബർ കെ. മധു കൃഷ്ണൻ, കൊയിലാണ്ടി തഹസിൽദാർ സി.പി. മണി, പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ, ഹെഡ് മാസ്റ്റർ കെ. അഷ്‌റഫ്, സി.കെ. അശോകൻ, വി.എം. അഷ്‌റഫ്, കെ.വി. അബു, പി.പി. അബ്ദുറഹ്മാൻ, പി.പി. മുഹമ്മദ്, കൺവീനർ പി.സി. മുഹമ്മദ് സിറാജ്, കോഓഡിനേറ്റർ കെ.എം. ഷാമിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പാസ് വേഡ് ദ്വിദിന ക്യാമ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
