Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM IST'കാവിൽ ഇനി ഹരിതഗ്രാമം' ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
നടുവണ്ണൂർ: 'കാവിൽ ഇനി ഹരിതഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവുന്തറ എ.യു.പി സ്കൂളിനടുത്ത് ചെടികൾ വെച്ചും എല്ലാ സമയത്തും ശുചിത്വം ഉറപ്പുവരുത്തിയും സ്കൂൾ പരിസരത്ത് മനോഹരമായ ചിത്രങ്ങൾ വരച്ചും സന്നദ്ധ സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി നടപ്പാക്കുന്ന മാതൃകപരമായ പദ്ധതിയാണ് ഹരിതഗ്രാമം പദ്ധതി. ഞായറാഴ്ച ഉച്ചക്ക് 1.30ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഹരിതഗ്രാമം പദ്ധതി നാടിന് സമർപ്പിക്കും. ഒപ്പം പ്രവൃത്തി പൂർത്തീകരിച്ച നാലു സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കാവുന്തറയുടെ ജലസംഭരണിയായ കാവുംകുളം ഇറിഗേഷൻ വകുപ്പ് 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ചുറ്റുവേലികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്. കാവുന്തറ എ.യു.പി സ്കൂൾ പരിസരവും പള്ളിയത്തുകുനി അങ്ങാടിയും ഫുട്പാത്ത് നിർമിച്ച് കട്ടകൾ വിരിച്ച്, കൈവരികൾ സ്ഥാപിച്ച് മനോഹരമാക്കുന്ന 25 ലക്ഷം രൂപയുടെ പൊതുമരാമത്ത് പ്രവൃത്തിയാണ് മറ്റൊരു പദ്ധതി. കാവുന്തറയിൽനിന്ന് കേരഫെഡിലേക്കും മന്ദൻകാവിലേക്കും എത്തുന്നതിനുള്ള കാവുന്തറ തുരുത്തിമുക്ക് റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. മണ്ഡലത്തിൽ സ്ഥാപിച്ച 13 ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story