Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്റ്റേഷൻ ഫൈവ്...

സ്റ്റേഷൻ ഫൈവ് ചിന്തിക്കുന്നവർക്കുള്ള സിനിമ

text_fields
bookmark_border
കോഴിക്കോട്: സ്റ്റേഷൻ ​ഫൈവ് ചിന്തിക്കുന്ന പ്രേക്ഷകർക്കുള്ള സിനിമയാണെന്ന് ചിത്രത്തിന്‍റെ സംവിധായകൻ പ്രശാന്ത് കാനത്തൂർ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പൊള്ളത്തരങ്ങളാണ് സിനിമ പങ്കുവെക്കുന്നത്. ശക്തമായ രാഷ്ട്രീയം ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്ന സിനിമ ഏത് വിഭാഗത്തിൽപെടുമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ പ്രമേയം മുന്നോട്ടുവെച്ച് കലാമൂല്യമുള്ള സിനിമയെടുക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് ചിത്രത്തിന്‍റെ ഗാനരചയിതാവും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ ആർ.എൽ. ഹരിലാൽ പറഞ്ഞു. അട്ടപ്പാടിയുടെ സൗന്ദര്യം ഇത്രയേറെ ഒപ്പിയെടുത്ത മറ്റൊരു മലയാള ചലച്ചിത്രമില്ലെന്ന് നടൻ വിനോദ് കോവൂരും അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story