Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്യൂണിസത്തിന്‍റെ ഭാവി...

കമ്യൂണിസത്തിന്‍റെ ഭാവി തടയാനാവാത്തത്​ -എം.എ. ബേബി

text_fields
bookmark_border
'മാറ്റം പഠിക്കാത്തതും​ സിദ്ധാന്ത ശാഠ്യവും വീഴ്​ചക്കു​ കാരണം' കോഴിക്കോട്​: പണാധിപത്യത്തിന്‍റെ ലോകത്തെപ്പറ്റി മാർപാപ്പക്ക്​ പോലും പറയേണ്ടിവരുന്ന കാലത്ത്​ കമ്യൂണിസത്തിന്‍റെ ഭാവി ഒരു കാരണവശാലും തടഞ്ഞുനിർത്താനാവാത്തതാണെന്ന്​ എം.എ. ബേബി. സി.പി.എം ജില്ല സമ്മേളന ഭാഗമായി ടൗൺഹാളിൽ 'കമ്യൂണിസത്തിന്‍റെ ഭാവിയും വർത്തമാന ലോകവും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങൾ സൂക്ഷ്മമായി പഠിച്ച്​ ഉചിതമായ പ്രവർത്തനശൈലിയില്ലാതെപോയതാണ്​​ റഷ്യയിലടക്കം സോഷ്യലിസ്റ്റ്​ വ്യവസ്ഥയുടെ ശൈഥില്യത്തിന്​ കാരണം. പ്രമാണം മാത്രം വാദിച്ച്​ പ്രായോഗികത നോക്കാതെ സിദ്ധാന്തശാഠ്യം പിടികൂടുന്നതും വലതുപക്ഷ അപചയവും ഒരുപോലെ വ്യതിയാനമാണ്​. എങ്കിലും പുതിയ സമൂഹം സാധ്യമെന്ന്​ പരാജയപ്പെടുംമുമ്പ്​ സോവിയറ്റ്​ യൂനിയൻ തെളിയിച്ചിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ രണ്ടു​ വ്യവസ്​ഥകൾ തമ്മിലുള്ള വ്യത്യാസം ലോകം കണ്ടതാണ്​. കോവിഡിൽ പ്രാണവായുവിന്​ കേഴുമ്പോൾ പേറ്റന്‍റ്​ നിയമമുപയോഗിച്ച്​ ശതകോടി ലാഭമുണ്ടാക്കാനാണ്​ മുതലാളിത്തം ശ്രമിച്ചത്​. എന്നാൽ, സാമ്പത്തിക ഉപരോധത്തിനിരയായ ക്യൂബ കോവിഡ്​ പ്രതിരോധിക്കാൻ 40 ലധികം രാജ്യങ്ങളിലേക്ക്​ ആളെയയച്ചു. ലോകത്തെ അഞ്ചു​പേരിൽ ഒരാൾ സമത്വപൂർണമായ ​ലോകം ​കെട്ടിപ്പടുക്കാനുള്ള പ്രയത്​നത്തിൽ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നാണ്​ കണക്ക്​. ലാറ്റിനമേരിക്കയിലും യൂറോപ്പിലു​മെല്ലാം അത്​ തെളിഞ്ഞുവരുന്നു. ആദി ഗോത്രങ്ങളിൽ സോഷ്യലിസ്റ്റ്​ വ്യവസ്​ഥയാണ്​ പുലർന്നിരുന്നതെന്നത്​ തിരിച്ചറിയണമെന്നും​ അദ്ദേഹം പറഞ്ഞു​. ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീ​ന്ദ്രൻ എം.എൽ.എ, എ. പ്രദീപ്​ കുമാർ എന്നിവർ പ​ങ്കെടുത്തു. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story