Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാട്ടൊരുമയിൽ...

നാട്ടൊരുമയിൽ വിഷ്ണുമംഗലത്ത്​ ഗ്രന്ഥാലയം ഒരുങ്ങുന്നു

text_fields
bookmark_border
നാട്ടൊരുമയിൽ വിഷ്ണുമംഗലത്ത്​ ഗ്രന്ഥാലയം ഒരുങ്ങുന്നു
cancel
നാദാപുരം: നാട്ടുകാരുടെ സഹകരണത്തോടെ ഗ്രന്ഥാലയം നിർമാണം ആരംഭിച്ചു. ഗ്രന്ഥാലയം പണിയാനുള്ള സ്ഥലം കുടുംബം സൗജന്യമായി നൽകി. ഗ്രാമ പഞ്ചായത്തിലെ വിഷ്ണുമംഗലത്താണ് പ്രദേശവാസികളുടെ സജീവ പങ്കാളിത്തത്തോടെ പി.കെ.ആർ സ്മാരക കലാസമിതി നിർമിക്കുന്ന വായനശാല-ഗ്രന്ഥാലയത്തിനു തറക്കല്ലിട്ടത്. കലാസമിതിയുടെ പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ പി.കെ. രാജന്‍റെ സ്മരണാർഥം ബന്ധുക്കൾ സൗജന്യമായി നൽകിയ രണ്ടര സൻെറ് ഭൂമിയിലാണ് ഇരുനില കെട്ടിടം പണിയുന്നത്. വി.പി. കുഞ്ഞികൃഷ്ണൻ തറക്കല്ലിട്ടു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിഷ്ണുമംഗലം കുമാർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഉദയൻ, സജീവൻ മൊകേരി, എ.എം. രാഘവൻ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. കുമാരൻ ആദ്യ ഫണ്ട് ഏറ്റുവാങ്ങി. വാർഡ്​ മെംബർമാരായ റീന കിണംബ്രേമ്മൽ, എ. പ്രദീപ്കുമാർ, കെ. ബാലകൃഷ്ണൻ, കെ. കാസിം, മത്തത്ത് ചന്ദ്രൻ , റഷീദ് എന്നിവർ സംബന്ധിച്ചു. വിനു വടക്കയിൽ സ്വാഗതവും കെ.വി. രാജേഷ് നന്ദിയും പറഞ്ഞു. ഗ്രന്ഥാലയം 2022 മാർച്ച് ഏഴിന് രാജന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ നാടിനു സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പടം! CL Kzndm2: പി.കെ.ആർ സ്മാരക കലാസമിതി നിർമിക്കുന്ന വായനശാലക്ക് വി.പി. കുഞ്ഞികൃഷ്ണൻ തറക്കല്ലിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story