Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:38 AM IST Updated On
date_range 27 Dec 2021 5:38 AM ISTമോട്ടോർ പ്രവർത്തിക്കാൻ അനുമതി: കോൺഗ്രസ് അംഗങ്ങളടക്കം എതിർത്തെന്ന്
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ ക്വാറി, ക്രഷർ, എം സാൻഡ് യൂനിറ്റുകൾ കൂടുതൽ ഉൽപാദനം നടത്താൻ ഉയർന്ന ശക്തിയുള്ള മോട്ടോർ പ്രവർത്തിക്കാൻ ഉടമകൾ നൽകിയ അപേക്ഷയിൽ യൂത്ത് കോൺഗ്രസിൻെറയും മറ്റു ചില മെംബർമാരുടേയും എതിർപ്പുമൂലം അനുമതി നൽകാനായില്ല. 16 അംഗങ്ങളിൽ ഭരണപക്ഷത്തുള്ള നാല് പേരാണ് അനുമതി നൽകുന്നതിനെ എതിർത്തത്. ഇതോടെ തീരുമാനമെടുക്കുന്നതിനായി സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വിട്ടു. ഭരണപക്ഷത്തെ ഒരുവിഭാഗവും പ്രതിപക്ഷ അംഗങ്ങളും അനുമതി നൽകണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. നിയമപരമായിട്ടല്ലെങ്കിൽ അനുമതി നൽകരുതെന്ന നിലപാടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സ്വീകരിച്ചതെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story