Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:35 AM IST Updated On
date_range 27 Dec 2021 5:35 AM ISTതൊഴിലുറപ്പ് പദ്ധതി കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടണം -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവള്ളൂർ: ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ജനങ്ങളുടെ ജീവിതച്ചെലവിനും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുസൃതമായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വേതനവർധനയും തൊഴിൽസമയ ക്രമീകരണവുമുൾപ്പെടെ കാര്യങ്ങളിൽ പരിഷ്കരണം നടത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കെ. മുരളീധരൻ എം.പി. തൊഴിലുറപ്പ് പദ്ധതി രൂപപ്പെടുത്താനിടയായ സാഹചര്യത്തെ മറന്ന് തൊഴിൽസാധ്യതയും വികസനസാധ്യതയും കുറയുന്ന നടപടികൾ പാടില്ലാത്തതാണ്. വ്യക്തിഗത ആസ്തിവികസനത്തിനും വരുമാന വർധനക്കും കൂടെ തന്നെ സാമൂഹിക പുരോഗതിയും ഒരുപോലെ പരിഗണിച്ചിരുന്ന രീതിക്ക് മാറ്റംവരുത്തി റോഡ്, നടപ്പാത നിർമാണം പോലുള്ള പ്രവൃത്തികൾക്കുള്ള വിഹിതം മുപ്പത് ശതമാനത്തിൽനിന്ന് പത്തു ശതമാനമാക്കി കുറച്ച കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന 60 റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എഫ്.എം. മുനീർ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.ജി. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. സിനിമ പിന്നണി ഗാനാലാപനത്തിൽ കഴിവ് തെളിയിച്ച സാരംഗ് രാജീവ് മണക്കുനിക്ക് ഗ്രാമപഞ്ചായത്തിൻെറ ഉപഹാരം കെ. മുരളീധരൻ വിതരണം ചെയ്തു. പടം.. തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന 60 റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ പ്രഖ്യാപനം തിരുവള്ളൂരിൽ കെ. മുരളീധരൻ എം.പി നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story