Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള സർവിസ് പെൻഷനേഴ്സ്...

കേരള സർവിസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന കൗൺസിൽ

text_fields
bookmark_border
കോഴിക്കോട്: സേവനകാലത്ത് ആർജിച്ച അറിവും അനുഭവ സമ്പത്തും സമൂഹത്തി‍ൻെറ നന്മക്കായി വിനിയോഗിക്കാൻ പെൻഷൻകാർ തയാറാകണമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ആക്ടിങ്​ ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. കേരള സർവിസ് പെൻഷണേഴ്സ് ലീഗ് (കെ.എസ്.പി.എൽ) സംസ്ഥാന കൗൺസിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ്​ നാനാക്കൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, സി. അബു മാസ്​റ്റർ, കെ. അബ്​ദുൽ ഖാദർ, പി. അബ്​ദുറഹിമാൻ മാസ്റ്റർ, പി.ടി. മുഹമ്മദ്, നാലകത്ത് ഹംസ, പി.പി. മുഹമ്മദ്, കെ. കുഞ്ഞാലി, കെ. ഹുസൈൻ ഹാജി എന്നിവർ സംസാരിച്ചു. എം. അഹമ്മദ് റിപ്പോർട്ടും, എൻ. മൊയ്തീൻ മാസ്​റ്റർ വരവ് ചെലവ് കണക്കുകളും നസീം ഹരിപ്പാട് പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറായി നാനാക്കൽ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി കെ.എം. അഹമ്മദിനെയും ഓർഗനൈസിങ്​ സെക്രട്ടറിയായി അഡ്വ. നസിം ഹരിപ്പാടിനെയും തെരഞ്ഞെടുത്തു. കെ.കെ. മുഹമ്മദ് കുട്ടിയാണ്​ ട്രഷറർ. സീനിയർ വൈസ് പ്രസിഡൻറ്: ആസാദ് വണ്ടൂർ. വൈസ് പ്രസിഡൻറുമാർ: അഡ്വ. എ.പി. ഇബ്രാഹിം, കാദർ കൊടവണ്ടി, ഡോ. പുത്തൂർ മുസ്തഫ, ടി. മുഹമ്മദ്. സെക്രട്ടറിമാർ: അബൂ ഗുഡലായി, എ. യൂസഫ് മിശ്കാത്തി, അബ്​ദുൽ കരീം മുസ്​ലിയാർ, എൻ. മൊയ്തീൻ), പി.വി. അബ്​ദുറഹിമാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story