Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖിലാഫത്ത് പ്രസ്ഥാനവും...

ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഒന്നു ചേർന്നതാണ് മലബാർ സമരം -ഹുസൈൻ രണ്ടത്താണി

text_fields
bookmark_border
ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഒന്നു ചേർന്നതാണ് മലബാർ സമരം -ഹുസൈൻ രണ്ടത്താണി
cancel
കുറ്റ്യാടി: ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഒന്നു ചേർന്നതാണ് മലബാർ സമരമെന്നും പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിന് സൈനുദ്ദീൻ മഖ്ദൂം, ഖാദി മുഹമ്മദ് എന്നിവരുടെ സമരപാരമ്പര്യവും സമരോത്സുക ഗ്രന്ഥരചനകളും ഭൂതകാല അടയാളപ്പെടുത്തലുകളാണെന്നും ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. മലബാർ സമരത്തി​‍ൻെറ നൂറാം വാർഷികത്തി​‍ൻെറ ഭാഗമായി കുറ്റ്യാടിയിൽ സംഘടിപ്പിച്ച ഉലമാ-ഉമറാ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലി മുസ്​ല്യാരുടെ ആത്മീയ നേതൃത്വവും വാരിയ കുന്ന​‍ൻെറ ധീരനായകത്വവുമാണ് മലബാർ സമരം വിജയത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എ.പി. മുഹമ്മദ് ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ചു. സി. അബ്​ദുൽ ഹമീദ്, ശംസുദ്ദീൻ നദ്‌വി, സഈദ് തളിയിൽ, സാബിർ അൽ ഹാദി, അബ്​ദുൽ ഗഫൂർ മൗലവി എന്നിവർ സംസാരിച്ചു. വി. സൂപ്പി സ്വാഗതവും അബ്​ദുസലാം കല്ലാറ നന്ദിയും പറഞ്ഞു. അബ്​ദുറഹ്മാൻ ഓർക്കാട്ടേരി പ്രാർഥന നടത്തി. ഫോട്ടോ: മലബാർ സമരം നൂറാം വാർഷികത്തി​‍ൻെറ ഭാഗമായി കുറ്റ്യാടിയിൽ നടന്ന ഉലമാ - ഉമറാ സംഗമം ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story