Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹപ്രായം:...

വിവാഹപ്രായം: ചർച്ചകൾക്ക്​ ശേഷമേ നടപ്പാക്കാവൂവെന്ന്​ വനിത കമീഷൻ

text_fields
bookmark_border
കോഴിക്കോട്​: രാജ്യത്ത്​ പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നത്​ വിശദമായ ചർച്ചകൾക്ക്​ ശേഷമേ നടപ്പാക്കാവൂവെന്ന്​ കേരള വനിത കമീഷൻ അധ്യക്ഷ പി. സതീ​ദേവി. കേരളത്തിൽ മാ​ത്രം ചർച്ച ചെയ്യേണ്ടതല്ല ഈ വിഷയം. നിയമം വന്നിട്ടും കാര്യമില്ല. പഠനങ്ങൾ അനിവാര്യമാണ്​. എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്ത്​ ധാരണയുണ്ടാക്കണ​മെന്നും വനിത കമീഷൻ അദാലത്തിന്​ ശേഷം സതീദേവി പറഞ്ഞു. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ 18 വയസ്സ്​​ മാത്രം മതിയെന്നിരി​ക്കേ സ്വന്തം ഇണയെ തീരുമാനിക്കാൻ 21 വയസ്സാവണമെന്നാണ്​ പറയുന്നത്​. ​പെൺകുട്ടികളുടെ പോഷകാഹാരക്കുറവടക്കം പരിഹരിക്കുകയാണ്​ വേണ്ടതെന്നും വനിത കമീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു. 'ഹരിത'സംഘടനയിലെ പെൺകുട്ടികൾ ​പൊലീസിൽ നൽകിയ പരാതിയിൽ കുറ്റമറ്റരീതിയിലുള്ള കുറ്റപത്രം സമർപ്പിക്കുന്നതിൽ വനിത കമീഷ​ൻെറ ശ്രദ്ധയുണ്ടാകുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story