Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇസ്‌ലാമിക കലാസാഹിത്യ...

ഇസ്‌ലാമിക കലാസാഹിത്യ മത്സരം

text_fields
bookmark_border
ഇസ്‌ലാമിക കലാസാഹിത്യ മത്സരം
cancel
എകരൂൽ: ഉണ്ണികുളം റേഞ്ച്​ ജംഇയ്യതുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മുസാബഖ ഇസ്‌ലാമിക കലാസാഹിത്യ മത്സരം എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ്​ മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. 196 പോയൻറ്​ നേടി വള്ളിയോത്ത് ഇസ്സത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്‌റസ ഒന്നാംസ്ഥാനം നേടി. കിനാലൂർ ബുസ്താനുൽ ഉലൂം ഹയർ സെക്കൻഡറി മദ്‌റസ രണ്ടാംസ്ഥാനവും തലയാട് ഖാദിമുൽ ഇസ്‌ലാം മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വള്ളിയോത്ത് ഇസ്സത്തുൽ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് ഹാദിഫ് കലാപ്രതിഭയായും റിയ ഷരീഫ് കലാരത്‌നമായും തിരഞ്ഞെടുക്കപ്പെട്ടു. സമാപനസംഗമത്തിൽ റേഞ്ച്​ പ്രസിഡൻറ്​ ഒ.സി. അബ്​ദുറഹ്‌മാൻ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.കെ. ഇബ്രാഹീം മുസ്​ലിയാർ, ജില്ല സെക്രട്ടറി ഹസൈനാർ ഫൈസി, ജില്ല പഞ്ചായത്തംഗം നാസർ എസ്​റ്റേറ്റ്മുക്ക്, എ.ടി. മുഹമ്മദ് കുണ്ടായി, ഫർഹാൻ കാന്തപുരം, അബ്​ദുറസാഖ് ദാരിമി, പി.കെ. അബൂബക്കർ ഹാജി, കെ. അബ്​ദുറഹിമാൻ, ടി. ഇബ്രാഹീം, അബ്​ദുൽ ലത്തീഫ് മുസ്‌ലിയാർ, ജമാലുദ്ദീൻ റഹ്‌മാനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story