Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:39 AM IST Updated On
date_range 21 Dec 2021 5:39 AM ISTവെറ്ററൻസ് ഫുട്ബാൾ: പ്ലാനറ്റ് പ്ലൈവുഡ് മുക്കം ജേതാക്കൾ
text_fieldsbookmark_border
കാരശ്ശേരി: എൻ.കെ. മമ്മദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും പ്രഫൈൽ ഗ്രൂപ് വിന്നേഴ്സ് പ്രൈസ് മണിക്കും മന്തി ഹൗസ് റണ്ണേഴ്സ് ട്രോഫിക്കും ഫ്രഷ് ഡെ ഹൈപ്പർ മാർക്കറ്റ് റണ്ണേഴ്സ് പ്രൈസ് മണിക്കും പ്രഫൈൽ ഗ്രൂപ് ഓഫ് കമ്പനി സംഘടിപ്പിച്ച ഒന്നാമത് വെറ്ററൻസ് ഫുട്ബാൾ ടൂർണമൻെറിൽ പ്ലാനറ്റ് പ്ലൈവുഡ് മുക്കം ജേതാക്കളായി. ഫൈനലിൽ ബെരിയോ കൊച്ചിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് പ്ലാനറ്റ് പ്ലൈ കിരീടത്തിൽ മുത്തമിട്ടത്. മുൻ പഞ്ചായത്തംഗം എൻ.കെ. അൻവർ ട്രോഫികൾ വിതരണം ചെയ്തു. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മജീദ് പാറമ്മൽ, കെ.കെ. മുനീർ, ഗഫൂർ, മാണി വട്ടപ്പാറ, ജാഫർ, കെ.കെ. മൻസൂർ, ടി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി. kdrI വെറ്ററൻസ് ഫുട്ബാൾ ജേതാക്കളായ പ്ലാനറ്റ് പ്ലൈവുഡ് മുക്കം ട്രോഫിയുമായി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story