Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:39 AM IST Updated On
date_range 19 Dec 2021 5:39 AM ISTഇന്ത്യയുടെ ഹൃദയംതൊട്ട് അവർ ഭൂമിയിലെ സ്വർഗത്തിൽ
text_fieldsbookmark_border
പന്തീരാങ്കാവ്: ഭൂമിയിലെ സ്വർഗം തേടിയുള്ള നാൽവർ സംഘത്തിൻെറ സൈക്കിൾ യാത്ര ലക്ഷ്യത്തിലെത്തി. ഒക്ടോബർ 26ന് കോഴിക്കോടുനിന്ന് യാത്ര തിരിച്ച പെരുമണ്ണ വെള്ളായിക്കോട് രാമച്ചം മണ്ണിൽ ഉമൈദ് ഇബ്നു ഹുസൈൻ (20), അഴിഞ്ഞിലം, തണ്ണിപന്തൽ ജാസിൽ (23), കിണാശ്ശേരി നോർത്തിൽ ഷാഫി (20), വണ്ടൂർ നിറന്നപറമ്പ് കറുത്തേടത്ത് മുഹമ്മദ് ഫാസിൽ (21) എന്നിവരാണ് 52 ദിവസം പിന്നിട്ട് കശ്മീരിലെത്തിയത്. സുഹൃത്തുക്കളായ ഉമൈദും ജാസിലുമാണ് യാത്ര തുടങ്ങിയത്. വ്യത്യസ്ത സമയങ്ങളിൽ യാത്ര തിരിച്ച മറ്റു രണ്ടുപേരും പിന്നീട് ഇവർക്കൊപ്പം ചേരുകയായിരുന്നു. 45 ദിവസത്തിനകം കശ്മീരിലെത്താനായിരുന്നു യാത്രയുടെ തുടക്കത്തിലെ തീരുമാനം. എന്നാൽ, സംഘത്തിലൊരാൾക്ക് വഴിയൽവെച്ച് കുറച്ച് ദിവസം ഭക്ഷ്യ വിഷബാധയേറ്റതോടെയാണ് യാത്ര അൽപം നീണ്ടത്. കേരളത്തിനകത്ത് നടത്തിയ യാത്രകളാണ് മഞ്ഞിൻെറ മടിത്തട്ടിലേക്കുള്ള യാത്രാ പ്രചോദനം. ടൻെറുകളിലും പെട്രോൾ പമ്പുകളിലുമായിരുന്നു ഉറക്കം. രാജസ്ഥാനിലെ പുഷ്ക്കറിലാണ് അവസാനമായി ടൻെറടിച്ച് താമസിച്ചത്. ഹരിയാനയിലും പഞ്ചാബിലും ഡൽഹിയിലുമെല്ലാം ഹൃദ്യമായ അനുഭവങ്ങളായിരുെന്നന്ന് ഉമൈദ് പറയുന്നു. രാജസ്ഥാൻ വിട്ടതോടെ ഗുരുദ്വാരകളിലായിരുന്നു താമസവും ഭക്ഷണവും. കേരളീയരോടുള്ള സിഖ് കർഷകരുടെ ആതിഥ്യം മറക്കാനാവാത്ത അനുഭവമാണ്. ലക്ഷ്യത്തോടടുക്കുമ്പോൾ തങ്ങളുടെ യാത്ര അവസാനിച്ച് പോവുമെന്ന സങ്കടത്താൽ യാത്ര പതുക്കെയാക്കിയെന്ന് ഉമൈർ പറയുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ കശ്മീർ അതിർത്തിയിലെത്തിയത്. ആദ്യ ദിവസം കശ്മീർ അതിർത്തിയിലെ സൈനികരുടെ ആതിഥ്യവും സ്വീകരിച്ചു. രണ്ടു ദിവസത്തിനകം ശ്രീനഗറിലെത്തി മഞ്ഞു പെയ്യുന്ന ഭൂമിയിലെ കാഴ്ചകൾകൂടി കണ്ട് നാലുപേരും നാട്ടിലേക്ക് മടങ്ങും. (മുജീബ് പെരുമണ്ണ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story