Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂരില്‍ വന്‍...

കണ്ണൂരില്‍ വന്‍ ലഹരിവേട്ട; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ജില്ലയിലെ ഏറ്റവും വലിയ എല്‍.എസ്.ഡി വേട്ട കണ്ണൂര്‍: അതിമാരക ലഹരിമരുന്നായ എല്‍.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്) മയക്കുമരുന്നുമായി രണ്ടുപേർ എക്​സൈസ്​ പിടിയിൽ. കണ്ണൂര്‍ നീര്‍ക്കടവ് ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി. പ്രജൂണ്‍(25), കക്കാട് പള്ളിപ്രം ഷീബാലയത്തില്‍ ടി. യദുല്‍ എന്നിവരാണ് പിടിയിലായത്. ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എല്‍.എസ്.ഡി വേട്ടയാണിത്​. പയ്യാമ്പലം ബീച്ചിലെ വിനോദ സഞ്ചാരികൾ അടക്കമുള്ള ആവശ്യക്കാർക്കായി മയക്കുമരുന്ന്​ വിതരണം ചെയ്യുന്നവരാണ്​ പിടിയിലായത്​. ഇവർ സ്ഥിരം കണ്ണികളാണെന്ന്​ എക്​സൈസ്​ പറഞ്ഞു. 0.1586 മില്ലിഗ്രാം എല്‍.എസ്.ഡി ഇവരിൽനിന്ന്​ കണ്ടെടുത്തു. പഴ്​സിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഉത്തരമേഖല എക്‌സൈസ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബുധനാഴ്​ച രാത്രി പ്രതികള്‍ സ്​കൂട്ടറടക്കം പിടിയിലായത്. സ്‌കൂട്ടര്‍ അധികൃതര്‍ കസ്​റ്റഡിയിലെടുത്തു. കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, ബർണശ്ശേരി, കണ്ണൂർ സിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്​ സ്ഥിരം വിൽപന. മയക്കുമരുന്ന് വില്‍ക്കുന്ന പ്രധാന കണ്ണികളാണെ​ങ്കിലും ഇരുവരും ഇതുവരെ പിടിയിലായിട്ടില്ലായിരുന്നു. നഗരങ്ങളില്‍ രഹസ്യമായി നടത്തുന്ന ഡി.ജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന മയക്കുമരുന്നാണിത്​. പേപ്പര്‍, സൂപ്പര്‍മാന്‍ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. പഴ്​സുകളിലും പുസ്​തകങ്ങളിലുമായി എളുപ്പത്തിൽ സുക്ഷിക്കാനാവുന്നതിനാൽ ഇത്തരം എൽ.എസ്​.ഡി സ്​റ്റാമ്പുകൾ കണ്ടെത്താൻ പ്രയാസമാണ്​. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസന്‍, പ്രിവൻറീവ് ഓഫിസര്‍മാരായ ശശി ചേണിച്ചേരി, എം.കെ. സന്തോഷ്, ജോർജ്​ ഫെര്‍ണാണ്ടസ്, കെ.എം. ദീപക്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.വി. ഹരിദാസന്‍, എക്സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി. രജിരാഗ്, പി. ജലീഷ്, കെ. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് വില്‍പനക്കാരെ പിടികൂടിയത്. പ്രതികളെ കണ്ണൂർ ജെ.എഫ്​.സി കോടതിയിൽ ഹാജരാക്കി. photo: lsd prethikal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story