Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:31 AM IST Updated On
date_range 17 Dec 2021 5:31 AM ISTബാലചന്ദ്രൻ പാറച്ചോട്ടിൽ സ്കൗട്ട് സ്റ്റേറ്റ് കമീഷണർ
text_fieldsbookmark_border
പേരാമ്പ്ര: ബാലചന്ദ്രൻ പാറച്ചോട്ടിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് കമീഷണർ (അഡൽറ്റ് റിസോഴ്സ് ) ആയി ചുമതലയേറ്റു. ദേശീയ കാര്യാലയത്തിൻെറ പുതിയ നിയമാവലി അനുസരിച്ച് സംസ്ഥാന തലത്തിലുള്ള സ്കൗട്ട് പ്രവർത്തനങ്ങളുടെ പ്രധാന ഉത്തരവാദിത്തം സ്റ്റേറ്റ് ചീഫ് കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ്. അധികാര വികേന്ദ്രീകരണത്തിൻെറ ഭാഗമായി അദ്ദേഹത്തോട് നേരിട്ട് ഉത്തരവാദിത്തമുള്ള പദവിയിലേക്കാണ് ബാലചന്ദ്രൻ നിയമിക്കപ്പെട്ടത്. കേരളത്തിലെ 14 റവന്യു ജില്ലകളുടെയും 46 വിദ്യാഭ്യാസ ജില്ലകളുടെയും ചുമതലയാണ് ബാലചന്ദ്രനിൽ നിക്ഷിപ്തമായിട്ടുള്ളത്. മുമ്പ് അസിസ്റ്റൻറ് സ്റ്റേറ്റ് കമീഷണറായി ഒരു ദശവർഷത്തോളം ബാലചന്ദ്രൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ്, സ്കൗട്ടിങ് രംഗത്തെ ദേശീയ പരമോന്നത പുരസ്കാരമായ സിൽവർ എലിഫൻറ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി സ്കൗട്ടിങ് പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2018ൽ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായി ഔദ്യോഗിക പദവിയിൽനിന്ന് വിരമിച്ചു. ഇന്ത്യയിൽതന്നെ ആദ്യമായി നടുവണ്ണൂർ കേന്ദ്രമാക്കി ഫോർമൽ സ്കൗട്ട് ഫോറം രൂപം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ബാലചന്ദ്രൻ പേരാമ്പ്ര സ്വദേശിയാണ്. സ്കൗട്ട് ഫോറത്തിൻെറ രക്ഷാധികാരികൂടിയാണ്. ഗാന്ധിയനും സർവോദയ പ്രവർത്തകനുമായ പരേതനായ പഴങ്കാവിൽ നാരായണ മാരാരുടെ മകനാണ്. ബാലചന്ദ്രൻ പാറച്ചോട്ടിലിനെ ഡിസംബർ 20ന് രാവിലെ 10 മണിക്ക് പേരാമ്പ്ര സഹൃദയ വേദി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. photo: ബാലചന്ദ്രൻ പാറച്ചോട്ടിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story