Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:37 AM IST Updated On
date_range 16 Dec 2021 5:37 AM ISTപാലോറ മലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും -പൊലീസ് കമീഷണർ
text_fieldsbookmark_border
തലക്കുളത്തൂർ: പാലോറ മല ബൈപാസിൽ മോഷണങ്ങളും സാമൂഹിക വിരുദ്ധ ശല്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. വീടുകളിൽ കയറി വാഹനത്തിൻെറ ബാറ്ററി ഉൾപ്പെടെ മോഷ്ടിക്കുന്നത് പതിവാണ്. കഞ്ചാവ് വിൽപന ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ ശല്യങ്ങളും വർധിച്ചുവരുകയാണ്. ആൾതാമസമില്ലാത്ത വീടുകളിൽ പകൽപോലും കയറി ശല്യക്കാരാകുന്നതും പതിവായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശത്തെ 150 ഓളം വീട്ടുകാരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ അയൽസഭ കോ - ഓഡിനേറ്റർ ജോബിഷ് തലക്കുളത്തുർ എം.കെ രാഘവൻ എം.പി മുഖേന കമീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story